ഐപിഎല്‍ 2021: പഞ്ചാബിനെതിരെ ഇറങ്ങും മുമ്പ് തല പെരുത്ത് കൊല്‍ക്കത്ത; സാധ്യതാ ഇലവന്‍
ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഓപ്പണിംഗില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ സഖ്യം തുടരും
ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിംഗ്‌സ്(KKR vs PBKS) പോരാട്ടമാണ്. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചാണ് വരുന്നതെങ്കിലും അത്ര ശുഭകരമല്ല കൊല്‍ക്കത്ത(Kolkata Knight Riders) ക്യാമ്പില്‍ നിന്നുള്ള വിവരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ(Chennai Super Kings) മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍(Andre Russell) ഇന്ന് കളിക്കുമോ എന്നതാണ് സംശയം ജനിപ്പിക്കുന്നത്.
ഐപിഎല്ലില്‍ പോരാ...ടി20 ലോകകപ്പിന് മുമ്പ് സൂപ്പര്‍താരത്തിന്‍റെ ഫോം ഇന്ത്യക്ക് ആശങ്കയെന്ന് ചോപ്ര
ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഓപ്പണിംഗില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ സഖ്യം തുടരും. അവസാന മത്സരം നിരാശയായെങ്കിലും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ കഴിവുള്ള രാഹുല്‍ ത്രിപാഠിയുടെ മൂന്നാം നമ്പറിനും ഇളക്കം തട്ടില്ല. നാല്, അഞ്ച് നമ്പറുകളില്‍ നിതീഷ് റാണയും ഓയിന്‍ മോര്‍ഗനും തുടരുമെങ്കിലും നായകന്‍റെ ഫോം കൊല്‍ക്കത്തയ്‌ക്ക് വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. സീസണിന്‍റെ യുഎഇ പാദത്തില്‍ ഇതുവരെ ഇരട്ട സംഖ്യ തികയ്‌ക്കാന്‍ മോര്‍ഗന് കഴിഞ്ഞിട്ടില്ല. സീസണിലാകെ 11 കളിയിൽ 107 റൺസ് മാത്രമാണ് നായകന്‍റെ അക്കൗണ്ടിലുള്ളത്.
വിക്കറ്റിന് പിന്നില്‍ 'സെഞ്ചുറി'; ചെന്നൈ കുപ്പായത്തില്‍ ചരിത്രമെഴുതി 'തല'
വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക് തുടരും. വേഗം സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നത് കാര്‍ത്തിക്കിന്‍റെ സ്ഥാനം സുരക്ഷിതമാക്കുന്നു. ബൗളിംഗിലും ബാറ്റിംഗിലും അത്ഭുതങ്ങള്‍ കാട്ടാന്‍ കെല്‍പുള്ള നരെയ്‌നെ മാറ്റിയൊരു പരീക്ഷണത്തിന് കൊല്‍ക്കത്ത മുതിരില്ല. നരെയ്‌ന് പുറമെ വരുണ്‍ ചക്രവര്‍ത്തിയാവും ടീമിലെ സ്‌പിന്നര്‍. പരിക്കിന്‍റെ ആശങ്കയിലുള്ള ആന്ദ്രേ റസലിന് കളിക്കാനാകാതെ വന്നാല്‍ ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയാവും വിദേശ താരമെന്ന നിലയില്‍ പകരക്കാരനാവുക.
പേസറായി മലയാളി താരം സന്ദീപ് വാര്യര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ 7.50 ഇക്കോണമി വഴങ്ങിയെങ്കിലും ഒറ്റ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ സന്ദീപിനെ മാറ്റാന്‍ കെകെആര്‍ മാനേജ്‌മെന്‍റ് തയ്യാറായേക്കില്ല. ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്‍റെ സ്ഥാനത്തിനും ഇളക്കം തട്ടാന്‍ സാധ്യതയില്ല.
അവസാന ഓവര്‍ സിക്‌സുകള്‍ എന്നുമൊരു ഹരമായിരുന്നു; അപൂര്‍വ റെക്കോര്‍ഡിട്ട് ധോണി
കൊല്‍ക്കത്ത സാധ്യതാ ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍/ടിം സൗത്തി, സന്ദീപ് വാര്യര്‍, ലോക്കി ഫെര്‍ഗൂസണ്‍
പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ഇരു ടീമിനും നിര്‍ണായകമാണ് ഇന്നത്തെ മത്സരം. അവസാന പ്ലേ ഓഫ് ബര്‍ത്തിനായുള്ള മത്സരത്തില്‍ കൊൽക്കത്തയ്‌ക്ക് മുംബൈയെ പോലെ വെല്ലുവിളിയുയര്‍ത്തുന്ന ടീമാണ് പഞ്ചാബ് കിംഗ്സ്. 11 കളിയിൽ കെകെആറിന് 10 ഉം പഞ്ചാബിന് എട്ടും പോയിന്‍റുണ്ട്. അവസാന മൂന്ന് കളിയിൽ ഒന്നിൽ മാത്രം ജയിച്ച പഞ്ചാബിനെക്കാള്‍ ആത്മവിശ്വാസം ഉണ്ടാകും ഇന്നിറങ്ങുമ്പോള്‍ കൊൽക്കത്തയ്‌ക്ക് എന്നുറപ്പ്.
'ഓഫ്‌സൈഡ് ദേവത'; പിങ്ക് പന്തിലെ സെഞ്ചുറിയില്‍ മന്ദാനയ്‌ക്ക് അഭിനന്ദനപ്രവാഹം