തുടക്കം മോശമായില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ പവര്‍പ്ലേയില്‍ വിക്കറ്റ് വഴങ്ങാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ആന്ദ്രേ റസ്സലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തത്. വെറും രണ്ട് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. വിട്ടുകൊടുത്തത് 15 റണ്‍സ് മാത്രം.
ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിട്ടുണ്ട് കൊല്‍ക്കത്ത. നിതീഷ് റാണ (26), ശുഭ്മാന്‍ ഗില്‍ (22) എന്നിവരാണ് ക്രീസില്‍. നേരത്തെ ആന്ദ്രേ റസ്സലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തത്. വെറും രണ്ട് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. വിട്ടുകൊടുത്തത് 15 റണ്‍സ് മാത്രം. ലൈവ് സ്‌കോര്‍.
നേരത്തെ, മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ അവര്‍ക്ക് ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ലെഗ് സൈഡിലേക്ക് വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ഡി കോക്ക് രാഹുല്‍ ത്രിപാഠിയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ഡി കോക്ക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് രോഹിത്തിനൊപ്പം ഒത്തുചേര്‍ന്ന സൂര്യകുമാര്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുംബൈയ്ക്ക് തുണയായതും ഈ കൂട്ടുകെട്ട് തന്നെ.
ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. ഷാക്കിബിന്റെ പന്തിന്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് സൂര്യകുമാര്‍ മടങ്ങിയത്. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍ (1), ഹര്‍ദിക് പാണ്ഡ്യ (15), കീറണ്‍ പൊള്ളാര്‍ഡ് (5), മാര്‍ക്കോ ജന്‍സന്‍ (0), ക്രുനാല്‍ പാണ്ഡ്യ (15) എന്നിവര്‍ നിരാശപ്പെടുത്തി. വാലറത്തെ റസ്സല്‍ എറിഞ്ഞിട്ടതോടെ മുംബൈയുടെ ഇന്നിങ്‌സ് 152ല്‍ അവസാനിച്ചു. രാഹുല്‍ ചാഹര്‍ (8), ജസ്പ്രിത് ബുമ്ര (0) എന്നിവരണ് പുറത്തായ മറ്റുതാരങ്ങള്‍.
റസ്സലിന് പുറമെ പാറ്റ് കമ്മിന്‍സ് രണ്ടും ഷാക്കിബ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ആര്‍സിബിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇന്നിറങ്ങിയത്. ലിന്നിന് പകരം ഡി കോക്ക് ടീമിലെത്തി. കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍കോ ജന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.