ഐപിഎല്‍ 2021: 'ഞങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നു, ടി20 ലോകകപ്പ് അപ്രധാനമാണ്'; കാരണം വ്യക്തമാക്കി പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം കീറണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിക്കുന്നത്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരു ടീമാണ് വിന്‍ഡീസ്.
 

IPL 2021 Kieron Pollard says T20 World Cup is irrelevant now

ദുബായ്: ഐപിഎല്‍ (IPL 2021) കളിക്കുന്ന മിക്കവാറും താരങ്ങള്‍ ടി20 ലോകകപ്പിന്റേയം ഭാഗമാണ്. ലോകകപ്പും യുഎഇയിലാണ് നടക്കുന്നതെന്നുള്ളതാണ് മറ്റൊരു കാര്യം. താരങ്ങള്‍ക്കെല്ലാം പിച്ചുമായി ഇടപഴകാനും സാഹചര്യം മനസിലാക്കാനും സാധിക്കും. മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം കീറണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിക്കുന്നത്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരു ടീമാണ് വിന്‍ഡീസ്. നിലവിലെ ചാംപ്യന്മാരും അവര്‍ തന്നെ. മികച്ച ഫോമിലാണ് വിന്‍ഡീസ്.

ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ വാക്കുതര്‍ക്കം; പന്തിന്റെ പക്വതയോടെയുള്ള പ്രതികരണമിങ്ങനെ

ഇന്നലെ പഞ്ചാബ് കിംഗ്‌സുമായി മത്സരത്തിന് ശേഷം പൊള്ളാര്‍ഡ് പ്രധാനപ്പെട്ട ഒരു പ്രസ്താവന നടത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകകപ്പ് 'അപ്രധാന'മാണെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്. വിന്‍ഡീസ് താരത്തിന്റെ വാക്കുകളിങ്ങനെ... ''തുറന്നുപറയാലോ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ടി20 ലോകകപ്പ് അപ്രധാനമാണ്. ഞങ്ങള്‍ ഐപിഎല്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ഒരു ടൂര്‍ണമെന്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. ഭാവിയെ കുറിച്ച് ആലോചിക്കേണ്ടതില്ല. 

ഐപിഎല്‍ 2021: 'മോര്‍ഗന് ഇത്തരം കാര്യങ്ങള്‍ ദഹിക്കില്ല'; അശ്വിനുമായുള്ള തര്‍ക്കത്തിന് കാരണം വ്യക്തമാക്കി കാര്‍ത്തിക്

പുറത്തുനിന്ന് കാണുന്നവര്‍ക്ക് ക്രിക്കറ്റര്‍മാര്‍ ഏതെല്ലാം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയില്ല. ഒരു ടീമിലെ എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്. ഇതിനിടെ നമ്മള്‍ എന്തിനാണ് ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നത്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ നമ്മള്‍ പ്രൊഫഷനലിസം കാണിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാണ് താല്‍പര്യം.'' പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഐപിഎല്‍ 2021: അശ്വിനും സൗത്തിയും ചൂടേറിയ വാക്കുതര്‍ക്കം; രംഗം ശാന്തമാക്കി കാര്‍ത്തിക്- വീഡിയോ

ഇന്നലെ മുംബൈ, പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ നേടിയ 40 റണ്‍സാണ് മുംബൈക്ക് ജയമൊരുക്കിയത്. സൗരഭ് തിവാരി (45), പൊള്ളാര്‍ഡ് (പുറത്താവാതെ 15) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios