ഐപിഎല്‍ 2021: 'ക്യാപ്റ്റനാവാന്‍ ഉറച്ച ശബ്ദം വേണം, അത് അയാള്‍ക്കില്ല'; ഇന്ത്യന്‍ യുവതാരത്തിനെതിരേ ജഡേജ
ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് പഞ്ചാബിന് കളിക്കേണ്ടത്. കെ എല്‍ രാഹുലിന് (KL Rahul) കീഴില്‍ ഇറങ്ങുന്ന പഞ്ചാബ് കഴിഞ്ഞ സീസണിലും മോശം പ്രകടനമായിരുന്നു.
ദുബായ്: ഐപിഎല്ലില്‍ (IPL 2021) 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്‌സ് (Punjab Kings). ഒരു മത്സരം മാത്രമാണ് അവര്‍ക്കിനി അവശേഷിക്കുന്നത്. പ്ലേ ഓഫില്‍ കടന്നുകൂടുക എളുപ്പമല്ല. മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ പഞ്ചാബിനെ ബാധിക്കും. ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് പഞ്ചാബിന് കളിക്കേണ്ടത്. കെ എല്‍ രാഹുലിന് (KL Rahul) കീഴില്‍ ഇറങ്ങുന്ന പഞ്ചാബ് കഴിഞ്ഞ സീസണിലും മോശം പ്രകടനമായിരുന്നു.
ഐപിഎല്‍ 2021: നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; ആവേശപ്പോര്
ഇതിനിടെ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ അജയ് ജഡേജ. ഒരു ക്യാപ്റ്റന് വേണ്ട ഗുണങ്ങളൊന്നുമില്ലാത്ത ക്രിക്കറ്ററാണ് രാഹുലെന്നാണ് ജഡേജ പറയുന്നത്. ''കഴിഞ്ഞ രണ്ട് സീസണായി രാഹുല്‍ പഞ്ചാബിനെ നയിക്കുന്നു. എന്നാല്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടില്ല, രാഹുല്‍ ഒരു ക്യാപ്റ്റനാണെന്ന്. ടീമിലെ തീരുമാനങ്ങളിലൊന്നും രാഹുലിന് പങ്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരാള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത് അയാളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്.
ഐപിഎല്‍ 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ; ആത്മവിശ്വാസത്തോടെ ഡല്‍ഹി
രാഹുല്‍ മൃദുഭാഷിയായ മനുഷ്യനാണ്. എല്ലാകാര്യത്തിലും അദ്ദേഹം അയഞ്ഞുകൊടുക്കാന്‍ തയ്യാറാണ്. അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റായാല്‍ ഒരുപാട് കാലം നീണ്ടുപോവുമോ എന്നുള്ളത് സംശയമാണ്. ഇന്ത്യന്‍ ക്യാപ്റ്റനാകുന്ന ഒരാള്‍ക്ക് ഉറച്ച ശബ്ദമുണ്ടാകണം. ദേശീയ ടീമിന്റെ ക്യാപ്റ്റന്‍സിയും ഐപിഎല്ലിനെ നയിക്കുന്നതും വ്യത്യസ്തമാണ്.
വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും
എനിക്ക് രാഹുലിനെ വ്യക്തിപരമായി അറിയില്ല. എന്നാല്‍ അവന്‍ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ധോണിയുടെ ശാന്തതയാണ്. അത് നല്ലതാണ്. എന്നാല്‍ ഒരു ക്യാപ്റ്റന്റെ തീരുമാനത്തില്‍ പിന്നീട് മറ്റൊരു ചര്‍ച്ചയുണ്ടാവാന്‍ പാടില്ല. രാഹുലിന് അങ്ങനെ അനുഭവം ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം അദ്ദേഹത്തിന് എന്തെങ്കിലും തീരുമാനമോ ഉത്തരവാദിത്തമോ എടുക്കേണ്ടി വന്നിട്ടില്ല. മറ്റൊരാളെ ക്യാപ്റ്റനാക്കുന്നതായിരിക്കും ഉചിതം.'' ജഡേജ പറഞ്ഞു.
25 മത്സരങ്ങളില്‍ രാഹുലിനെ പഞ്ചാബിനെ നയിച്ചു. ഇതില്‍ 11 മത്സരങ്ങളില്‍ മാത്രമാണ് പഞ്ചാബ് ജയിച്ചത്. 14ലും തോറ്റു. കഴിഞ്ഞ മത്സരത്തില്‍ അവര്‍ ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റിരുന്നു.