ചെന്നൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ ബാംഗ്ലൂരിന് വെറും ജയം പോരാ, കണക്കുകള്‍ ഇങ്ങനെ

ആദ്യം ബാറ്റുചെയ്യുകയാണെങ്കില്‍ 200 റൺസിന് അടുത്തോ അതിലധികമോ നേടണം, എന്നിട്ട് 155റൺസ് ജയം സ്വന്തമാക്കണം. അത്രയും വലിയ മാര്‍ജിനിൽ ജയിച്ചാൽ മാത്രമേ ചെന്നൈ  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുള്ളൂ.

IPL 2021: How can RCB still reach 2nd position in point table

ദുബായ്: ഐപിഎല്‍(IPL 2021) പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) പിന്തള്ളി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Banglore) രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമോയെന്നതാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) ഇന്നത്തെ മത്സരത്തിലെ ആകാംക്ഷ.

അതിനു എന്ത് ചെയ്യണമെന്ന് നോക്കാം. നിലവില്‍ 18 പോയിന്‍റുള്ള ചെന്നൈ നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ്. +0.455 ആണ് ചെന്നൈയുടെ നെറ്റ് റണ് റേറ്റ്. ബാഗ്ലൂരിനാകട്ടെ മൈനസ് 0.159 ഉം. ഇന്ന് ഡല്‍ഹിക്കെതിരെ രണ്ടാമത് ബാറ്റുചെയ്താൽ ബാംഗ്ലൂരിന് നെറ്റ് റൺറേറ്റില്‍ ചെന്നൈയെ മറികടക്കാന്‍ 100 പന്ത് ശേഷിക്കെ ജയത്തിലെത്തണം.

ആദ്യം ബാറ്റുചെയ്യുകയാണെങ്കില്‍ 200 റൺസിന് അടുത്തോ അതിലധികമോ നേടണം, എന്നിട്ട് 155റൺസ് ജയം സ്വന്തമാക്കണം. അത്രയും വലിയ മാര്‍ജിനിൽ ജയിച്ചാൽ മാത്രമേ ചെന്നൈ  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുള്ളൂ.

2017ലെ സീസണിൽ അന്നത്തെ ഡൽഹി ഡെയര്‍ഡെവിള്‍സിനെ 146 റൺസിന് മുംബൈ ഇന്ത്യന്‍സ് തോൽപ്പിച്ചതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയം. അതുകൊണ്ട് തന്നെ ഇന്ന് ചരിത്രവിജയം സ്വന്തമാക്കിയാല്‍ മാത്രമെ കോലിപ്പടക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുള്ളു. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. നാലു റണ്‍സിനായിരുന്നു ബാംഗ്ലൂരിന്‍റെ തോല്‍വി.

മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും എത്തുന്ന ടീമുകള്‍ക്ക് എലിമിനേറ്റര്‍ കളിക്കണം. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താവും. അതേസമയം, ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ക്വാളിഫയറില്‍ കളിച്ച് തോറ്റാലും എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമിനെ തോല്‍പ്പിച്ചാല്‍ ഫൈനലിലെത്താം. ഇതാണ് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ആവേശം നിറക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തന്നെ ക്വാളിഫയറില്‍ കളിക്കാനാണ് സാധ്യത. മുംബൈ-ഹൈദരാബാദ് മത്സരത്തില്‍ മുംബൈ അത്ഭുത വിജയം നേടിയില്ലെങ്കില്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാവും ഏറ്റുമുട്ടുക.

Latest Videos
Follow Us:
Download App:
  • android
  • ios