ഐപിഎല്‍ 2021: 'കഴിവിന്‍റെ കാര്യത്തില്‍ രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരേക്കാള്‍ കഴിവുള്ള താരമാണ് രാഹുല്‍ എന്നാണ് ഗംഭീര്‍ പറയുന്നത്.

IPL 2021 Gautam Gambhir claims KL Rahul has more shots than rohit and kohli

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റേത്. കേവലം 42 പന്തില്‍ പുറത്താവാതെ 98 റണ്‍സെടുത്ത രാഹുല്‍ ടീമിനെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. നിലവില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയും രാഹുലാണ്. 13 മത്സരങ്ങളില്‍ 626 റണ്‍സാണ് രാഹുല്‍ നേടിയത്. 62.60മാണ് രാഹുലിന്റെ ശരാശരി.

ഇപ്പോള്‍ രാഹുലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരേക്കാള്‍ കഴിവുള്ള താരമാണ് രാഹുല്‍ എന്നാണ് ഗംഭീര്‍ പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകള്‍... ''ഇങ്ങനെ  ബാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍, പിന്നെ എന്താണ് അതിന് ശ്രമിക്കാത്തത്.? കോലിയേക്കാളും രോഹിത്തിനേക്കാളും കഴിവുണ്ട് രാഹുലിന്. ഇന്നലെ ചെന്നൈക്കെതിരെ പുറത്തെടുത്ത ഇന്നിംഗ്‌സിന്റെ അടിസ്ഥാനത്തിലല്ല, ഞാനിത് പറയുന്നത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മറ്റാരേക്കാളും ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍.

അവന്‍ അവന്റെ കളി കളിക്കട്ടെ. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അവന്റെ കഴിവിനെ കുറിച്ചറിയട്ടെ. എല്ലാവരും രോഹിത്തിനേയും കോലിയേയും കുറിച്ച് പറയുമ്പോള്‍ രാഹുലിനെ കുറിച്ചും സംസാരിക്കും. കാരണം, നിങ്ങള്‍ക്ക് ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ കഴിയും.'' ഗംഭീര്‍ പറഞ്ഞു. 

രാഹുല്‍ ഇത്തരത്തില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും പഞ്ചാബ് അവസാന നാലിലെത്തേണ്ടതാണെന്നും എന്നാല്‍ എന്തുകൊണ്ട് സംഭവിച്ചില്ലെന്നുള്ളത് ടീം മാനേജ്‌മെന്റിന് മാത്രമേ അറിയൂവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. 14 മത്സരങ്ങളില്‍ 12 റണ്‍സാണ് പഞ്ചാബിന്റെ സമ്പാദ്യം. 

Latest Videos
Follow Us:
Download App:
  • android
  • ios