ഐപിഎല്‍ 2021: നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; ആവേശപ്പോര്

വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (CSK) നേരിടും. ദുബായിലാണ് ഈ മത്സരം. നിലവില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അടുത്ത മത്സരം ജയിച്ചാല്‍ പോലും 12 പോയിന്റാണ് അവര്‍ക്ക് കിട്ടുക.

IPL 2021 Four Teams competing for fourth place

ദുബായ്: ഐപിഎല്‍ (IPL 2021) പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി ആവേശപ്പോരാട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders), മുംബൈ ഇന്ത്യന്‍സ് (Mumbai Indians), രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), പഞ്ചാബ് കിംഗ്‌സ് (Punjab Kings) എന്നിവര്‍ തമ്മിലാണ് മത്സരം. പഞ്ചാബിന് (PBKS) ഒരു മത്സരം കൂടിയുണ്ട്. വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (CSK) നേരിടും. ദുബായിലാണ് ഈ മത്സരം. നിലവില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അടുത്ത മത്സരം ജയിച്ചാല്‍ പോലും 12 പോയിന്റാണ് അവര്‍ക്ക് കിട്ടുക. പിന്നീട് മറ്റുടീമുകളുടെ ജയപരാജയങ്ങളാണ് പഞ്ചാബിന്റെ വിധി നിര്‍ണയിക്കുക. 

വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനിന് (KKR) ഒരു മത്സരം ആണ് ബാക്കിയുള്ളത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ (RR) നേരിടും. ഇതില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പാണ്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് (MI) അടുത്ത രണ്ട് മത്സരങ്ങള്‍ ആധികാരികമായി ജയിക്കണം. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) എന്നിവര്‍ക്കെതിരായാണ് മത്സരം. അതോടൊപ്പം കൊല്‍ക്കത്ത രാജസ്ഥാനോട് തോല്‍ക്കണം.

ഐപിഎല്‍ 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ; ആത്മവിശ്വാസത്തോടെ ഡല്‍ഹി

അങ്ങനെയെങ്കില്‍ മുംബൈക്ക് പതിന്നാലുംകൊല്‍ക്കത്തയ്ക്ക് 12ഉം പോയിന്റില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. രാജസ്ഥാന്റെ സാധ്യതകള്‍ പരിശോധിച്ചാല്‍, ഇനി രണ്ട് കളിയാണ് ബാക്കിയുള്ളത്. നാളെ മുംബൈ ഇന്ത്യന്‍സിനെയും വ്യാഴാഴ്ച അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നേരിടും. ഈ രണ്ട് കളിയും ഒരു റണ്‍ വ്യത്യാസത്തിനാണെങ്കില്‍ പോലും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. നിലവില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios