ഐപിഎല്‍: ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ടോസ്, റെയ്ന പുറത്ത്
രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈയും മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി
ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. സ്റ്റീവ് സ്മിത്തിന്(Steve Smith) പകരം ഗുജറാത്ത് ഓള്‍ റൗണ്ടര്‍ റിപാല്‍ പട്ടേല്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരയിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈയും മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി പേസര്‍ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹറും സുരേഷ് റെയ്നക്ക് പകരം റോബിന്‍ ഉത്തപ്പയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.
12 കളികളില്‍ 18 പോയന്‍റ് വീതമുള്ള ചെന്നൈയും ഡല്‍ഹിയും പ്ലേ ഓഫിലെത്തിയ ടീമുകളാണ്. റണ്‍റേറ്റിന്‍റെ ബലത്തില്‍ ചെന്നൈ ഒന്നാമതും ഡല്‍ഹി രണ്ടാമതുമാണ്. ഇന്നത്തെ മത്സരം ജയിച്ച് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Axar Patel, Shimron Hetmyer, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje.
Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood.