പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു; റിഷഭ് പന്തും സംഘവും കുതിപ്പ് തുടരുന്നു, ചെന്നൈയെ മറികടന്ന് ഒന്നാമത്

എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് റിഷഭ് പന്തിനും സംഘത്തിനും. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള പഞ്ചാബ് ആറാം സ്ഥാനത്താണ്.
 

IPL 2021, Delhi Capitals beat Punjab Kings by Seven Wickets

അഹമ്മദാബാദ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി കാപിറ്റല്‍സ് ഒന്നാമത്. ഇന്ന് മത്സത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി സീസണില്‍ ആദ്യമായി ഒന്നാമതെത്തിയത്. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് റിഷഭ് പന്തിനും സംഘത്തിനും. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള പഞ്ചാബ് ആറാം സ്ഥാനത്താണ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 പന്തില്‍ 99 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ലൈവ് സ്‌കോര്‍. 

69 റണ്‍സ് നേടി പുറത്താവാതെ നിന്ന ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം (22 പന്തില്‍ 39) 63 റണ്‍സാണ് ധവാന്‍ കൂട്ടിച്ചേര്‍ത്തത്. പൃഥ്വിയെ ഹര്‍പ്രീത് ബ്രാര്‍ മടക്കിയെങ്കിലും സ്റ്റീവ് സ്മിത്തിനെ (22 പന്തില്‍ 24) കൂട്ടുപിടിച്ച് ധവാന്‍ സ്‌കോര്‍ മുന്നോട്ട് നീക്കി. ഇരുവരും 48 റണ്‍സ് കൂട്ിടച്ചേര്‍ത്തു. എന്നാല്‍ സ്മിത്ത് റിലെ മെരെഡിത്തിന് വിക്കറ്റ് നല്‍കി മടങ്ങി. നാലമാനായി ക്രീസിലെത്തിയ റിഷഭ് പന്തും നിരാശയാണ് സമ്മാനിച്ച്. 11 പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. എന്നാല്‍ ഷിംറോണ്‍ ഹെറ്റ്മയേറെ (നാല് പന്തില്‍ 16) കൂട്ടുപിടിച്ച് ധവാന്‍ വിജയം പൂര്‍ത്തിയാക്കി. 47 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.

നേരത്തെ സ്ഥിരം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിച്ചത്. നായകന്‍ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. നാല് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. ആറ് വിക്കറ്റുളാണ് പഞ്ചാബിന് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ (12), ക്രിസ് ഗെയ്ല്‍ (13), ഡേവിഡ് മലാന്‍ (26), ദീപക് ഹൂഡ (1), ഷാരൂഖ് ഖാന്‍ (4), ക്രിസ് ജോര്‍ദാന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹര്‍പ്രീത് ബ്രാര്‍ (4) മായങ്കിനൊപ്പം പുറത്താവാതെ നിന്നു. കഗിസോ റബാദ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios