കോലിയും രോഹിത്തും ധവാനുമൊക്കെ ഇത്തിരി മൂക്കണം; ഇക്കാര്യത്തില്‍ വാര്‍ണര്‍ കഴിഞ്ഞേയുള്ളൂ ആരും

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അര്‍ധ സെഞ്ചുറി നേടിയപ്പോഴാണ് വാര്‍ണറെ തേടി നേട്ടമെത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഓസീസ് താരം സ്വന്തമാക്കിയത്.
 

IPL 2021, David Warner hits another milestone in tournament history

ദില്ലി: ഐപിഎല്ലില്‍ മറ്റൊരു സുപ്രധാന നേട്ടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് വാര്‍ണര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അര്‍ധ സെഞ്ചുറി നേടിയപ്പോഴാണ് വാര്‍ണറെ തേടി നേട്ടമെത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഓസീസ് താരം സ്വന്തമാക്കിയത്.  

കേവലം 148 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ മാന്ത്രിക സംഖ്യയിലെത്തിയത്. ഇതില്‍ 20 തവണയും താരം പുറത്താവാതെ നിന്നു. 126 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 42.53. നാല് സെഞ്ചുറികളും വാര്‍ണറുടെ കരിയറില്‍ ഉള്‍പ്പെടും ഇക്കാര്യത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ രണ്ടാ സ്ഥാനത്തുണ്ട്. 43 അര്‍ധ സെഞ്ചുറികള്‍ ധവാന്റെ അക്കൗണ്ടിലുണ്ട്. ഇതിനോടകം 182 മത്സരങ്ങള്‍ താരം കളിച്ചു കഴിഞ്ഞു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാംഗ്ലൂരിന്റെ തന്നെ എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ 40 അര്‍ധ സെഞ്ചുറികളുമായി യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്താണ്. കോലി 198 മത്സരങ്ങളും രോഹിത് 205 മത്സരങ്ങളും പൂര്‍ത്തിയാക്കി. ഡിവില്ലിയേഴ്‌സ് 175 മത്സരങ്ങളിലാണ് 40 അര്‍ധ സെഞ്ചുറികള്‍ നേടിയത്.

മറ്റൊരു നാഴികക്കല്ല് കൂടി വാര്‍ണര്‍ പിന്നിട്ടു. ടൂര്‍ണമെന്റിലൊന്നാകെ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വാര്‍ണര്‍ക്കായി. ഇക്കാര്യത്തില്‍ എട്ടാം സ്ഥാനത്തുണ്ട് വാര്‍ണര്‍. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാനും വാര്‍ണര്‍ക്ക് സാധിച്ചു.

ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 55 പന്തില്‍ 57 റണ്‍സാണ് വാര്‍ണര്‍ നേടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Also Read

മഹ്‌സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios