ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിനുള്ള തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല; തീരുമാനം മാറ്റി കമ്മിന്‍സ്

ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്‌ട്രേലിയക്ക്' പണം നല്‍കണമെന്ന് ക്രിക്കറ്റ് ആസ്േട്രലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സ് മനംമാറ്റിയത്.
 

IPL 2021, Cummins Sends COVID Relief Donation to UNICEF, Not PM CARES Fund

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ് ഇന്ത്യയിലെ കൊവിഡ് ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല. യുനിസെഫ് ഓസ്‌ട്രേലിയയിലൂടെയാകും തന്റെ സംഭാവന ചിലവഴിക്കുകയെന്ന് താരം ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ് ഓസ്‌ട്രേലിയക്ക്' പണം നല്‍കണമെന്ന് ക്രിക്കറ്റ് ആസ്േട്രലിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മിന്‍സ് മനംമാറ്റിയത്. ക്രിക്കറ്റ് ആസ്‌ട്രേലിയയുടേത് മികച്ച ആശയമാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.  50,000 യു.എഡ് ഡോളറാണ് (37ലക്ഷം രൂപ) പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് കമ്മിന്‍സ് നല്‍കുമെന്ന് അറിയിച്ചിരുന്നത്.

ജനങ്ങളെ സംഭാവനക്കായി പ്രേരിപ്പിച്ച ക്രിക്കറ്റ് ആസ്‌ട്രേലിയ തങ്ങളുടെ വകയായി 50,000 യു.എസ് ഡോളറും നല്‍കിയിട്ടുണ്ട്. യാതൊരു ഓഡിറ്റുമില്ലാത്ത പിഎം കെയേഴ്‌സിലേക്ക് പണം നല്‍കാത്തത് നല്ല തീരുമാനമായെന്ന് കമ്മിന്‍സിന്റെ ട്വിറ്റര്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു. ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണെന്ന് അദ്ദേഹം ആദ്യത്തെ ട്വീറ്റിനൊപ്പം വ്യക്തമാക്കിയിരുന്നു. ലോകത്തേറ്റവും സ്‌നേഹത്തോടും കരുണയോടും പെരുമാറുന്നവരാണ് ഈ രാജ്യത്തുകാരെന്നും കമ്മിന്‍സ് വ്യക്തമാക്കിയിരുന്നു.

കമ്മിന്‍സ് പിന്നാലെ കൂടുതല്‍ പേര്‍ ഇന്ത്യക്ക് സഹായമായി എത്തിയിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ, ഡല്‍ഹി കാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ശ്രീവത്സ് ഗോസ്വാമി എന്നിവരെല്ലാം ഇക്കൂത്തിലുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios