ഐപിഎല്ലില്‍ ചരിത്രമെഴുതി കെ എല്‍ രാഹുല്‍; പഞ്ചാബ് കുപ്പായത്തില്‍ സുവര്‍ണ നേട്ടം
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 28 റണ്‍സ് നേടിയതോടെയാണ് രാഹുല്‍ നേട്ടം പൂര്‍ത്തിയാക്കിയത്
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മികച്ച ഫോമിലുള്ള പഞ്ചാബ് കിംഗ്‌സ്(Punjab Kings) നായകന്‍ കെ എല്‍ രാഹുലിന്(KL Rahul) ചരിത്രനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന നേട്ടത്തിലെത്തി രാഹുല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ(Chennai Super Kings) മത്സരത്തില്‍ 28 റണ്‍സ് നേടിയതോടെയാണ് രാഹുല്‍ നേട്ടം പൂര്‍ത്തിയാക്കിയത്. 2477 റണ്‍സ് നേടിയ മുന്‍താരം ഷോണ്‍ മാര്‍ഷിനെ(Shaun Marsh) പിന്തള്ളി കുതിക്കുകയാണ് രാഹുല്‍. 1974 റണ്‍സെടുത്ത ഡേവിഡ് മില്ലറും 1383 റണ്‍സുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ഐപിഎല്ലില്‍ യുഎഇ മണ്ണില്‍ ആയിരം റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലുമെത്തി കെ എല്‍ രാഹുല്‍. ചെന്നൈക്കെതിരെ 15 റണ്‍സ് നേടിയപ്പോഴാണിത്. ഈ സീസണില്‍ 500ലധികം റണ്‍സുമായി മുന്നേറുകയാണ് കെ എല്‍ രാഹുല്‍. അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ഐപിഎല്‍ കരിയറിലാകെ 94 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും 26 അര്‍ധ ശതകങ്ങളും സഹിതം 3200ലേറെ റണ്‍സ് രാഹുലിനുണ്ട്.
'തല'യെടുത്ത ഗൂഗ്ലി; ബിഷ്‌ണോയിക്ക് മുന്നില്‍ ധോണിയുടെ നാണംകെട്ട പുറത്താകല്‍- വീഡിയോ
മത്സരത്തില്‍ ചെന്നൈ മുന്നോട്ടുവെച്ച 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബ് ബാറ്റ് വീശുകയാണ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 134 റണ്‍സേ നേടിയൂള്ളൂ. 61 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ചെന്നൈയെ ഓപ്പണര്‍ ഫാഫ് ഡുപ്ലസിന്‍റെ ഗംഭീര അര്‍ധ സെഞ്ചുറിയാണ്(55 പന്തില്‍ 76) കാത്തത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിഗും(17 പന്തില്‍ 15) സിഎസ്‌കെയ്‌ക്ക് തുണയായി.
ഐപിഎല്‍: ബാംഗ്ലൂര്‍-ഡല്‍ഹി, മുംബൈ-ഹൈദരാബാദ് മത്സരങ്ങള്‍ ഒരേസമയം, രണ്ട് മത്സരങ്ങളും എങ്ങനെ കാണാം
പഞ്ചാബിനായി അര്‍ഷ്‌ദീപ് സിംഗും ക്രിസ് ജോര്‍ദാനും രണ്ട് വീതവും മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റും നേടി.
ഐപിഎല്‍: പൊരുതിയത് ഡൂപ്ലെസി മാത്രം, ചെന്നൈക്കെതിരെ പഞ്ചാബിന് 135 റണ്‍സ് വിജയലക്ഷ്യം