പവര്‍ പ്ലേ മുതലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; വിക്കറ്റെടുക്കാനാവാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രണ്ട് മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങിയത്. ഹര്‍ഭജന്‍ സിംഗിന് പകരം കമലേശ് നാഗര്‍കോട്ടി ടീമിലെത്തി. ഷാക്കിബ് അല്‍ ഹസന് പകരം സുനില്‍ നരെയ്‌നും കളിച്ചു.
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെടുത്തിട്ടുണ്ട്. ഫാഫ് ഡു പ്ലെസിസ് (30), റിതുരാജ് ഗെയ്കവാദ് (23) എന്നിവരാണ് ക്രീസില്‍. ലൈവ് സ്കോര്‍.
ചെന്നൈയുടെ തുടക്കം കൊള്ളാം
മികച്ച തുടക്കമാണ് ഫാഫ്- ഗെയ്കവാദ് സഖ്യം ചെന്നൈയ്ക്ക് നല്‍കിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗെയ്കവാദ് ഇപ്പോള്‍ തന്നെ ഒരു സിക്‌സും മൂന്ന് ഫോറും നേടി. പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ഒരു സിക്‌സും ഫോറുമാണ് ഗെയ്കവാദ് നേടിയത്. ഇതുവരെ 18 പന്തുകള്‍ നേരിട്ട ഫാഫ് ഒരു സിക്‌സും മൂന്ന് ഫോറും കണ്ടെത്തി.
ഇരു ടീമിലും മാറ്റങ്ങള്‍
രണ്ട് മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഹര്‍ഭജന്‍ സിംഗിന് പകരം കമലേശ് നാഗര്‍കോട്ടി ടീമിലെത്തി. ഷാക്കിബ് അല്‍ ഹസന് പകരം സുനില്‍ നരെയ്‌നും കളിക്കും. ചെന്നൈ ടീമിലും ഒരു മാറ്റമുണ്ട്. ഡ്വെയ്ന്‍ ബ്രാവോയ്ക്ക പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തി.
കൊല്‍ക്കത്തയ്ക്ക് ജയിക്കണം
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത പട്ടികയില്‍ രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒരു ജയവും രണ്ട് തോല്‍വിയാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍. ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചെന്നൈയ്ക്ക് നാല് പോയിന്റുണ്ട്. രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ധോണിപ്പട മൂന്നാം സ്ഥാനത്താണ്.
ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എന്‍ഗിഡി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.