ഐപിഎല്ലില്‍ പോരാ...ടി20 ലോകകപ്പിന് മുമ്പ് സൂപ്പര്‍താരത്തിന്‍റെ ഫോം ഇന്ത്യക്ക് ആശങ്കയെന്ന് ചോപ്ര
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സണ്‍റൈസേഴ്‌സിന്‍റെ അവസാന മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഭുവി 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല
ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ(Bhuvneshwar Kumar) മോശം ഫോം ടി20 ലോകകപ്പിന്(T20 World Cup 2021) മുമ്പ് ടീം ഇന്ത്യക്ക് ആശങ്ക നല്‍കുന്നതാണെന്ന് മുന്‍താരം ആകാശ് ചോപ്ര(Aakash Chopra). 'ഭുവിയുടെ ഫോം ആശങ്കാജനകമാണ്. അവനിൽ ധാരാളം ക്ലാസുകളുണ്ട്. എന്നാൽ നിലവിലെ ഫോം ലോകകപ്പിന് മുമ്പ് വലിയ ആത്മവിശ്വാസം നൽകുന്നില്ല. തന്‍റെ ഫോം ഭുവി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും ചോപ്ര ട്വീറ്റ് ചെയ്‌തു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സണ്‍റൈസേഴ്‌സിന്‍റെ അവസാന മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഭുവി 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല. 19-ാം ഓവറില്‍ ഭുവിക്കെതിരെ ധോണിയും റായുഡുവും 13 റണ്‍സ് നേടി. ഐപിഎല്‍ പതിനാലാം സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ കളിച്ച ഭുവി വെറും അഞ്ച് വിക്കറ്റുകള്‍ മാത്രമേ നേടിയുള്ളൂ. ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്‌സിന്‍റെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് താരം. 130 മത്സരങ്ങളില്‍ 141 വിക്കറ്റാണ് സമ്പാദ്യം.
യുഎഇയില്‍ ഒക്‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. വൈരികളായ പാകിസ്ഥാനെതിരെ 24-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇയില്‍ ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണമാകും എന്നാണ് വിലയിരുത്തല്‍. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യയുടെ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിഹാസ നായകന്‍ എം എസ് ധോണിയെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവായി ബിസിസിഐ നിയമിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ.
കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍...
ധോണി പതിവ് സ്റ്റൈലില്‍ ഫിനിഷ് ചെയ്‌തു; 'തല'യെയും സിഎസ്‌കെയേയും വാഴ്‌ത്തിപ്പാടി മുന്‍താരങ്ങള്‍
വിക്കറ്റിന് പിന്നില്‍ 'സെഞ്ചുറി'; ചെന്നൈ കുപ്പായത്തില്‍ ചരിത്രമെഴുതി 'തല'
സൂപ്പര്‍താരം സംശയം; ഐപിഎല്ലില്‍ കൊല്‍ക്കത്ത ഇന്ന് പഞ്ചാബിനെതിരെ
താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ക്രിസ് ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു
ഐപിഎല്‍: ധോണി ഫിനിഷില്‍ സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍