ഐപിഎല്ലില്‍ പാണ്ഡ്യ പന്തെറിയാതിരുന്നത് ഇക്കാരണത്താല്‍; വെളിപ്പെടുത്തിയത് രോഹിത് ശര്‍മ്മ
പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയയായിരുന്നോ ഇതിന് പിന്നില്‍. പാണ്ഡ്യ പന്തെടുക്കാതിരുന്നതിനെ കുറിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ.
ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ പല മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോഴും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ഒരു കാര്യം മാത്രം ആരാധകര്‍ക്ക് കാണാനായില്ല. ഇത്തവണ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞില്ല എന്നതാണ് കൗതുകം. പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയയായിരുന്നോ ഇതിന് പിന്നില്‍. പാണ്ഡ്യ പന്തെടുക്കാതിരുന്നതിനെ കുറിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ.
'ഹര്‍ദിക് പാണ്ഡ്യയുടെ കാര്യം മൂന്നുനാല് മത്സരങ്ങള്‍ കൂടുമ്പോള്‍ പരിശോധിച്ചിരുന്നു. പന്തെറിയണോ വേണ്ടയോ എന്ന തീരുമാനം ഹര്‍ദിക്കിന് വിട്ടു. താങ്കള്‍ക്ക് എന്തൊക്കെ ചെയ്യാനാണ് ആഗ്രഹം എന്ന് ഹര്‍ദിക്കിനോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ബൗള്‍ ചെയ്യാന്‍ അദേഹം തല്‍പരനായിരുന്നില്ല. നല്ല അവസ്ഥയിലായിരുന്നെങ്കില്‍ അവന്‍ പന്തെറിഞ്ഞേനേ. എന്തോ തടസം അദേഹത്തിനുണ്ടായിരുന്നു. പാണ്ഡ്യ പന്തെറിയാനുണ്ടായിരുന്നെങ്കില്‍ അത് വലിയ കാര്യമാകുമായിരുന്നു' എന്നുമാണ് രോഹിത്തിന്‍റെ വാക്കുകള്‍.
സൂര്യകുമാര്‍ യാദവിന് പ്രശംസ
'മത്സരം മറ്റൊരു തലത്തില്‍ എത്തിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. നമ്മളെല്ലാം അത് കണ്ടതാണ്, സാക്ഷികളായതാണ്. ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ അദേഹം താളം നിലനിര്‍ത്തുന്നതുമാണ് പ്രത്യേകതയായി എനിക്ക് തോന്നിയത്. ഞങ്ങള്‍ക്കായി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യകുമാറിന്‍റെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്. ഫൈനലിലും വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാനാണ് സൂര്യകുമാര്‍ തയ്യാറെടുക്കുന്നത്. അത് സംഭവിക്കുന്നത് കാണാം' എന്നും ഹിറ്റ്‌മാന്‍ പറഞ്ഞു.
ഐപിഎല്ലിലെ മികച്ച വിദേശ ഇലവന്‍; ടീമില്‍ സര്‍പ്രൈസ് താരങ്ങള്‍, വമ്പന്‍മാരില്ല
ഐപിഎല്ലില്‍ ഇന്ന് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപിറ്റല്‍സും ഏറ്റുമുട്ടും. ദുബായിയില്‍ രാത്രി 7.30നാണ് മത്സരം. മുംബൈയെ രോഹിത് ശര്‍മ്മയും ഡല്‍ഹിയെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. മുംബൈ അഞ്ചാം കിരീടം നോട്ടമിടുമ്പോള്‍ ആദ്യ കിരീടത്തിനാണ് ഡല്‍ഹിയുടെ യുവനിര ഇറങ്ങുന്നത്.
സൂപ്പര്‍താരം സംശയത്തില്‍, മുംബൈക്ക് അഞ്ചാം കിരീടത്തിലേക്ക് കടമ്പകള്‍ എന്തൊക്കെ; സാധ്യത ടീം
Powered by