മൂന്ന് വിക്കറ്റ് നഷ്ടം; ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദന്റെ തുടക്കം തകര്‍ച്ചയോടെ

 രണ്ട് റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, പ്രിയം ഗാര്‍ഗ് (17), മനീഷ്  പാണ്ഡെ () എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. മാര്‍കസ് സ്‌റ്റോയിനിസ് രണ്ട് വിക്കറ്റെടുത്തു.

IPL 2020 Sunrisers Hyderbad top order collapsed against Delhi Capitals

അബുദാബി: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടം. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് എട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, പ്രിയം ഗാര്‍ഗ് (17), മനീഷ്  പാണ്ഡെ (21) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. മാര്‍കസ് സ്‌റ്റോയിനിസ് രണ്ട് വിക്കറ്റെടുത്തു.  കഗിസോ റബാദ ഒരു വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ (6) കെയ്ന്‍ വില്യംസണ്‍ (6) എന്നിവരാണ് ക്രീസില്‍. 

രണ്ടാം ഓവറില്‍ തന്നെ ഹൈദരാബാദിന് ക്യാപ്റ്റനെ നഷ്ടമായി. റബാദയുടെ പന്തില്‍ വാര്‍റണുടെ കുറ്റി തെറിക്കുകയായിരുന്നു. ഗാര്‍ഗ്- പാണ്ഡെ എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നൈങ്കിലും കാര്യമുണ്ടായില്ല. ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എ്ന്നാല്‍ സ്റ്റോയിനിസിന്റെ പന്തില്‍ ഗാര്‍ഗ് വിക്കറ്റ് തെറിച്ച് മടങ്ങി. അതേ ഓവറിന്റെ അവസാന പന്തില്‍ പാണ്ഡെയും വിക്കറ്റ് വലിച്ചെറിഞ്ഞു. മിഡ്ഓണിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ താരം ആന്റിച്ച് നോര്‍ജെയ്ക്ക് ക്യാച്ച് നല്‍കി.

നേരത്തെ ശിഖര്‍ ധവാന്റെ (50 പന്തില്‍ 78) അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷിംറോണ്‍ ഹെറ്റ്മയേര്‍ (22 പന്തില്‍ പുറത്താവാതെ 42) മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റോയിനിസ് (27 പന്തില്‍ 38), ശ്രേയസ് അയ്യര്‍ (20 പന്തില്‍ 21) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഋഷഭ് പന്ത് (മൂന്ന് പന്തില്‍ രണ്ട്) ഹെറ്റ്മയേര്‍ക്കൊപ്പം പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എ്ന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios