'പന്ത് പോരാ, ധോണിയുടെ പിന്‍ഗാമിയാകേണ്ടത് സഞ്ജു'; കാരണം വ്യക്തമാക്കി ഇതിഹാസം

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍

IPL 2020 Sanju Samson better option for India wicket keeper says Kevin Pietersen

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയാര് എന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവരില്‍ റിഷഭാണ് ധോണിയുടെ തുടര്‍ച്ചക്കാരന്‍ എന്ന് വിലയിരുത്തുന്ന ക്രിക്കറ്റ് വിദഗ്ധരേറെ. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്ത അഭിപ്രായമാണ് ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്. 

IPL 2020 Sanju Samson better option for India wicket keeper says Kevin Pietersen

'ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നമ്മളെ നിരാശപ്പെടുത്തിയ താരമാണ് റിഷഭ് പന്ത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ സ്ഥിരതയും മികവും കാട്ടണം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് എന്താണോ, അതേ നിലയിലാണ് പന്തിനെ ഇപ്പോഴും കാണുന്നത്. ഇതുവരെ കളിച്ചത് പരിഗണിച്ചാല്‍ പന്തിന് സ്ഥിരതയില്ല. എന്നാല്‍ സഞ്ജു സാംസണ്‍ വ്യത്യസ്തനായ താരമാണ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സഞ്ജു പുറത്തെടുത്ത ആത്മാര്‍ത്ഥതയും മികവും എന്നെ ആകര്‍ഷിച്ചു. അതിനാല്‍ പന്തിനേക്കാള്‍ മുന്‍തൂക്കം ഞാന്‍ നല്‍കുന്നത് സഞ്ജുവിനാണ്. സഞ്ജുവിന്‍റെ ഫിറ്റ്‌നസ് മികച്ചതാണെന്നും' പീറ്റേഴ്‌സണ്‍ പറഞ്ഞു.

IPL 2020 Sanju Samson better option for India wicket keeper says Kevin Pietersen

ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനമാണ് സ‍ഞ്ജു പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 32 പന്തില്‍ ഒരു ഫോറും ഒന്‍പത് സിക്‌സുകള്‍ സഹിതം 74 റണ്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ നാല് ബൗണ്ടറിയും ഏഴ് സിക്‌സും സഹിതം 85 റണ്‍സും അടിച്ചെടുത്തു.  രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം നേടി. എന്നാല്‍ ഈ രണ്ട് ഇന്നിംഗ്‌സുകള്‍ക്കും ശേഷം സഞ്ജുവിന് തിളങ്ങാനായില്ല. 

ഇയാള്‍ക്ക് പിന്നാലെ എന്തിനാണ് കോടികളുമായി ടീമുകള്‍ പായുന്നത്; പഞ്ചാബ് സൂപ്പര്‍ താരത്തിനെതിരെ സെവാഗ്
 

Latest Videos
Follow Us:
Download App:
  • android
  • ios