ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ്, സന്തോഷമടക്കാനാവാതെ സാക്ഷിയും; ആഘോഷമിങ്ങനെ
തലയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ പ്രതികരിച്ചിരിക്കുകയാണ് ഭാര്യ സാക്ഷിയും
അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി നാനൂറിലേറെ ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രീസില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ധോണിയെ ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലായിരുന്നു. തലയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ പ്രതികരിച്ചിരിക്കുകയാണ് ഭാര്യ സാക്ഷിയും.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ധോണിയുടെ ചിത്രം പങ്കുവെച്ചാണ് സാക്ഷി സന്തോഷം പ്രകടിപ്പിച്ചത്. 'ഹൗ ഹാന്‍ഡ്‌സം' എന്ന കുറിപ്പോടെയായിരുന്നു ടോസ് വേളയിലെ ധോണിയുടെ ചിത്രം സാക്ഷി പങ്കുവെച്ചത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ശാരീരികമായി പൂര്‍ണ ഫിറ്റായിരുന്നു ധോണി. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയായിരുന്നു ക്രിക്കറ്റില്‍ നിന്നുള്ള ഇടവേളയില്‍ എന്ന് ധോണി ടോസ് വേളയില്‍ മുരളി കാര്‍ത്തിക്കിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു.
ക്രീസിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇടം നല്‍കി. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ തുടങ്ങിയത്. ധോണിയുടെ ഫിനിഷിംഗ് സിക്‌സര്‍ ആരാധകര്‍ക്ക് കാണാനായില്ലെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും ധോണിയുടെ മൂര്‍ച്ച ചോരാത്ത തന്ത്രങ്ങളാണ് ചെന്നൈയെ ജയിപ്പിച്ചത്. സെപ്‌റ്റംബര്‍ 22ന് രാജസ്ഥാന്‍ റോയല്‍സിന് എതിരെ നടക്കുന്ന മത്സരത്തില്‍ ധോണി ബാറ്റിംഗിലും താരമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ന് ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരം; ഇവരെ ശ്രദ്ധിക്കണം