ഈ വര്‍ഷം ആറാം തവണ; വീണ്ടും വാര്‍ണറുടെ അന്തകനായി ആര്‍ച്ചര്‍
ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ വീഴ്‌ത്തി വീണ്ടും ജോഫ്ര ആർച്ചർ അത്ഭുതമാവുകയായിരുന്നു
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം രണ്ടു സൂപ്പര്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായിരുന്നു. ആവേശപ്പോരില്‍ വിജയം രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം നിന്നു. ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ വീഴ്‌ത്തി വീണ്ടും ജോഫ്ര ആർച്ചർ അത്ഭുതമാവുകയായിരുന്നു. ഈ വർഷം ആറാം തവണയാണ് ആർച്ചർ ഓസ്‌ട്രേലിയൻ ഓപ്പണറെ പുറത്താക്കുന്നത്.
ബൗളർമാരുടെ പേടി സ്വപ്നമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഏത് ഫോർമാറ്റിലും ബൗളർമാരെ തച്ചുതകർക്കുന്ന ബാറ്റ്സ്മാൻ. എന്നാൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ പന്തെറിഞ്ഞാൽ വാർണറിന് മുട്ട് വിറയ്‌ക്കും എന്നാണ് തെളിയുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ രണ്ടാം തവണയാണ് ആർച്ചറുടെ അതിവേഗ പന്തിന് മുന്നിൽ വാർണർ കീഴടങ്ങുന്നത്. ഐപിഎല്ലിന് മുൻപ് നടന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ഏകദിന, ട്വന്റി 20 പരമ്പരയിലും ആർച്ചറുടെ വേഗത്തിന് മിക്കപ്പോഴും വാർണറിന് മറുപടി ഇല്ലായിരുന്നു.
കളിപ്പിക്കുകയുമില്ല, വിട്ടുകൊടുക്കുകയുമില്ല, ഐപിഎല്ലില്‍ കരയ്ക്കിരുന്ന് കൈയടിച്ച് ഇവര്‍ക്ക് മടുത്തു
ഈവർഷം ആർച്ചറുടെ 45 പന്തുകളാണ് വാർണർ നേരിട്ടത്. നേടിയത് 32 റൺസും. ആർച്ചർ ആറ് തവണ വാർണറെ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ആഷസ് പരമ്പരയിലും ആർച്ചർ തന്നെയാണ് വാർണറുടെ അന്തകനായത്.
ഐപിഎല്‍ ചിത്രം മാറി; കിരീടം നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര