ബാംഗ്ലൂരും കൊൽക്കത്തയും മുഖാമുഖം; ആശ്വാസത്തോടെ കോലി, കാര്‍ത്തിക്കിന് ഇരട്ട തലവേദന
ക്രിസ് മോറിസിന്‍റെ വരവോടെ സന്തുലിതമായ ടീമായി ബാംഗ്ലൂര്‍ മാറിയെന്ന കോലിയുടെ അവകാശവാദം തള്ളിക്കളയാനാകില്ല
ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ഷാര്‍ജയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ആറ് കളിയിൽ രണ്ട് ടീമിനും എട്ട് പോയിന്‍റ് വീതമുണ്ട്. നിലവില്‍ കൊൽക്കത്ത മൂന്നാമതും ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുമാണ്.
തോൽവിയുടെ വക്കില്‍ നിന്ന് ജയം പിടിച്ചെടുക്കുന്നതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ശൈലി. സമീപകാലത്തെ ഏറ്റവും ആധികാരികമായ ജയങ്ങളിലൊന്ന് നേടിയതിന്‍റെ ആവേശത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എത്തുന്നത്. ഷാര്‍ജയിൽ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിന് കൗണ്ട്‌ഡൗൺ എന്നുറപ്പ്. സുനില്‍ നരെയ്ന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയനിഴലില്‍ ആയതും പരിക്കേറ്റ ആന്ദ്രേ റസല്‍ മുടന്തി നീങ്ങിയതും ക്യാപ്റ്റന്‍ കാര്‍ത്തിക്കിന് തലവേദനയാകും.
ക്രിസ് ഗ്രീന്‍, ടോം ബാന്‍റൺ, ലോക്കി ഫെര്‍ഗ്യൂസൺ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. പഞ്ചാബിനെതിരെ കാര്‍ത്തിക്ക് ഫിനിഷറായി തിളങ്ങിയതിനാല്‍ ഓയിന്‍ മോര്‍ഗന്‍ നാലാം നമ്പറില്‍ തുടര്‍ന്നേക്കും.
കോലിക്ക് ശേഷം സഞ്ജു; മലയാളി താരത്തിന് അപൂര്‍വ നേട്ടം, ആഘോഷമാക്കാന്‍ തകര്‍പ്പന്‍ വീഡിയോ
ക്രിസ് മോറിസിന്‍റെ വരവോടെ സന്തുലിതമായ ടീമായി ബാംഗ്ലൂര്‍ മാറിയെന്ന കോലിയുടെ അവകാശവാദം തള്ളിക്കളയാനാകില്ല. ഫോമും ഫിറ്റ്നസും തെളിയിച്ച് കോലിയും സ്ഥിരത പുലര്‍ത്തുന്ന മലയാളിതാരം ദേവ്‌ദത്തും ഷാര്‍ജയിലും റൺഒഴുക്ക് പ്രതീക്ഷിക്കും. ആരോൺ ഫിഞ്ച് മോശം ഫോമിലെങ്കിലും ഓസ്‌ട്രേലിയന്‍ നായകനെ ഒഴിവാക്കുമോയെന്ന് സംശയമാണ്. സ്‌പിന്‍ കെണിയിൽ എതിരാളികളെ കുരുക്കാറുളള ചഹല്‍- സുന്ദര്‍ സഖ്യത്തിന് ഷാര്‍ജയിലെ ചെറിയ ബൗണ്ടറികള്‍ വെല്ലുവിളിയായേക്കും.
ഡല്‍ഹിക്ക് തോല്‍വിയോടൊപ്പം അപ്രതീക്ഷിത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ഒരാഴ്‌ച പുറത്ത്
സീസണിൽ ആദ്യമായാണ് കോലിപ്പട ഷാര്‍ജയിൽ ഇറങ്ങുന്നത്. ഇവിടെ നേരത്തെ കളിച്ചപ്പോള്‍ ഡൽഹിയോട് കൊൽക്കത്ത തോറ്റിരുന്നു.
ലക്ഷങ്ങൾ മറിഞ്ഞ ചൂതാട്ടം, ഐപിഎൽ വാതുവയ്പ് റാക്കറ്റിനായി രാജ്യവ്യാപക റെയ്ഡ്, അറസ്റ്റ്
Powered by