മുംബൈക്ക് വിക്കറ്റ് നഷ്‌ടം; തുടക്കത്തിലേ പ്രതിരോധത്തിലാക്കി പഞ്ചാബ്
സീസണില്‍ നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അതേസമയം കളിച്ച നാലില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്.
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈക്ക് മോശം തുടക്കം. തുടക്കത്തിലെ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ നഷ്‌ടമായ മുംബൈ പവര്‍പ്ലേ പിന്നിടുമ്പോള്‍ 21-1 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും(13*), ഇഷാന്‍ കിഷനുമാണ്(5*) ക്രീസില്‍. രണ്ടാം ഓവറില്‍ ദീപക് ഹൂഡയുടെ പന്തില്‍ ഹെന്‍റിക്‌സ് ക്യാച്ചെടുത്താണ് മൂന്ന് റണ്‍സെടുത്ത ഡികോക്ക് പുറത്തായത്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയന്ത് യാദവ്, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്.
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, മൊയ്‌സസ് ഹെന്‍റിക്‌സ്, ഷാരൂഖ് ഖാന്‍, ഫാബിയന്‍ അലന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്.
സീസണില്‍ നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അതേസമയം കളിച്ച നാലില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്. ഇതുവരെ 28 മത്സരങ്ങളില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ 16ലും ജയം മുംബൈക്ക് ഒപ്പമായിരുന്നു.
- IPL
- IPL 2021
- Indian Premier League
- KL Rahul
- Mumbai Indians
- PBKS vs MI
- Punjab Kings
- Punjab Mumbai Toss
- Punjab Mumbai XI
- Punjab vs Mumbai
- Punjab vs Mumbai Live
- Punjab vs Mumbai Updates
- Rohit Sharma
- Rohit Sharma vs KL Rahul
- ഐപിഎല്‍
- ഐപിഎല്‍ 2021
- കെ എല്‍ രാഹുല്‍
- പഞ്ചാബ് കിംഗ്‌സ്
- മുംബൈ ഇന്ത്യന്‍സ്
- രോഹിത് ശര്‍മ്മ
- Quinton de Kock
- Deepak Hooda