ഓറഞ്ച് ക്യാപ് തലയില്‍ വച്ചിട്ടും നാണക്കേട്; ആ പട്ടികയില്‍ അവസാനക്കാരനായി കെ എല്‍ രാഹുല്‍

ഐപിഎൽ ചരിത്രത്തിൽ മൂന്നാം തവണയാണ് ഓറഞ്ച് ക്യാപ് നേടിയ ബാറ്റ്സ്‌മാനുള്ള ടീം പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്

IPL 2020 K L Rahul unwanted record after wear Orange Cap

അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും കെ എൽ രാഹുലിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പ്ലേ ഓഫിൽ എത്തിക്കാനായില്ല. ഐപിഎൽ ചരിത്രത്തിൽ മൂന്നാം തവണയാണ് ഓറഞ്ച് ക്യാപ് നേടിയ ബാറ്റ്സ്‌മാനുള്ള ടീം പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്.

ആരും കൊതിക്കുന്ന ഫോമിലായിരുന്നു ഇത്തവണ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 14 കളിയിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പടെ 670 റൺസ്. പക്ഷേ പഞ്ചാബിനെ പ്ലേ ഓഫ് കടമ്പ കടത്താൻ രാഹുലിനായില്ല. സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമൻ ടീമിലുണ്ടായിട്ടും ഐപിഎല്ലിൽ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി കിംഗ്സ് ഇലവൻ പഞ്ചാബ്. 2013ൽ ക്രിസ് ഗെയിലിന്റെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഞ്ചും 2015ൽ ഡേവിഡ് വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദിന് ആറും സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 

വിക്കറ്റിന് പിന്നില്‍ മിന്നലായി; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കാര്‍ത്തിക്

ഇത്തവണത്തെ റൺവേട്ടക്കാരുടെ ആദ്യ പത്തിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമിൽ നിന്ന് മുംബൈയുടെ ക്വിന്റൺ ഡി കോക്ക് മാത്രമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശിഖർ ധവാനേക്കാൾ 199 റൺസ് മുന്നിലാണിപ്പോഴും പഞ്ചാബ് നായകൻ. മൂന്നാം സ്ഥാനത്തുള്ള ഡുപ്ലെസിക്ക് 449 റൺസാണുള്ളത്. ഡേവിഡ് വാർണറിന് 444ഉം ശുഭ്‌മാൻ ഗില്ലിന് 440ഉം റൺസുണ്ട്. വിരാട് കോലി, മായങ്ക് അഗർവാൾ, മലയാളിതാരം ദേവ്ദത്ത് പടിക്കൽ, ക്വിൻറൺ ഡി കോക്ക്, ശ്രേയസ് അയ്യർ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബാറ്റ്സ്മാൻമാർ.

Powered by

IPL 2020 K L Rahul unwanted record after wear Orange Cap

Latest Videos
Follow Us:
Download App:
  • android
  • ios