കോലിയും എബിഡിയും സംഭവമായിരിക്കാം, ആര്‍സിബിക്ക് നിര്‍ണായകം മറ്റൊരു താരമെന്ന് ഗംഭീര്‍

ബാംഗ്ലൂരിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമാകാന്‍ പോകുന്നത് ഒരു വിദേശ താരമായിരിക്കുമോ?

IPL 2020 Gautam Gambhir picks balance player in Royal Challengers Bangalore squad

ദില്ലി: വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നീ രണ്ട് വിസ്‌മയ താരങ്ങളുണ്ടായിട്ടും ഐപിഎല്ലില്‍ ഇതുവരെ കപ്പുയര്‍ത്താന്‍ കഴിയാത്തവരെന്ന ചീത്തപ്പേരുണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. ഇത്തവണ ആ പതിവിന് മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. ബാംഗ്ലൂരിന്‍റെ പ്രകടനത്തില്‍ നിര്‍ണായകമാകാന്‍ പോകുന്നത് ഒരു വിദേശ താരമായിരിക്കുമോ?

രാജാവായി തിരിച്ചെത്താന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന്‍റെ റോള്‍ എന്ത്? പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍

ഇന്ത്യന്‍ മുന്‍ ഓപ്പണറായ ഗൗതം ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'ആര്‍സിബി സ്‌ക്വാഡിനെ സന്തുലിതമാക്കുന്നത് ക്രിസ് മോറിസാണ്. ഏറെ മത്സരം കളിച്ചിട്ടില്ലെങ്കിലും ക്വാളിറ്റി ക്രിക്കറ്ററാണ് അയാള്‍. നാല് ഓവര്‍ എറിയുന്നതിന് പുറമെ ഫിനിഷറുടെ റോളില്‍ ബാറ്റിംഗിലും മോറിസിന് തിളങ്ങാനാവും' എന്ന് ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് മുമ്പ് മോറിസ് കളിച്ചിട്ടുള്ളത്. 

കിംഗ്‌ കോലി റെഡി; പരിശീലനത്തില്‍ അമ്പരപ്പിച്ച് ഒറ്റകൈയന്‍ ക്യാച്ച്, എബിഡിക്കും തീ വേഗം

പ്ലേയിംഗ് ഇലവനില്‍ ഏതൊക്കെ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തും എന്നത് ചോദ്യചിഹ്നമാണ് എന്ന് ഗംഭീര്‍ പറയുന്നു. 'ആര്‍സിബി ബാറ്റിംഗ് കരുത്തരാണ് എന്നാണ് ഇപ്പോഴും തോന്നുന്നത്. ബൗളര്‍മാരുടെ കാര്യം ഇപ്പോള്‍ വ്യത്യസ്തമായിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ചെറുതും ഫ്ലാറ്റുമായ ചിന്നസ്വാമിയില്‍ കളിക്കേണ്ടാത്തത് ബൗളര്‍മാര്‍ക്ക് ആശ്വാസമാണ്. അബുദാബിയും ദുബായും വലിയ ഗ്രൗണ്ടുകളാണ്. ഇതിനാല്‍ ഉമേഷ് യാദവും നവ്ദീപ് സെയ്‌നിയും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ഗംഭീര്‍ പറഞ്ഞു. 

അങ്ങനൊന്നും പോയിപ്പോവൂല്ല; തകരാന്‍ സാധ്യതയില്ലാത്ത 'തല'യുടെ ഐപിഎല്‍ റെക്കോര്‍ഡുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios