ഐപിഎല്ലില്‍ അതും സംഭവിച്ചു; കോലിയെ പുറത്താക്കിയ അശ്വിന് അഭിമാന നേട്ടം
ആര്‍ അശ്വനാണ് കോലിയെ പുറത്താക്കിയത്. ഇതോടെ ചെറിയൊരു നേട്ടം അശ്വിന്‍ സ്വന്തമാക്കി. ആദ്യമായിട്ടാണ് അശ്വിന്‍ ഐപിഎല്ലില്‍ കോലിയെ പുറത്താക്കുന്നത്.
അബുദാബി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി കാപിറ്റല്‍സ് ഐപിഎല്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 50 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലായിരുന്നു ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോലി 29 റണ്‍സ് നേടിയിരുന്നു.
ആര്‍ അശ്വനാണ് കോലിയെ പുറത്താക്കിയത്. ഇതോടെ ചെറിയൊരും നേട്ടം അശ്വിന്‍ സ്വന്തമാക്കി. ആദ്യമായിട്ടാണ് അശ്വിന്‍ ഐപിഎല്ലില്‍ കോലിയെ പുറത്താക്കുന്നത്. 19 ഇന്നിംഗ്‌സുകളിലായി 125 പന്തുകള്‍ വേണ്ടിവന്നു അശ്വിന് കോലിയുടെ വിക്കറ്റ് സ്വന്തമാക്കാന്‍. ഐ പി എല്ലില്‍ കോലി ഏറ്റവും അധികം റണ്‍സ് നേടിയ ബൗളറും അശ്വിനാണ്. അശ്വിനെതിരെ കോലി ഇതുവരെ 159 റണ്‍സ് നേടിയിട്ടുണ്ട്. അമിത് മിശ്രയ്‌ക്കെതിരെ 158 റണ്‍സും ഡ്വയിന്‍ ബ്രാവോയ്‌ക്കെതിരെ 151 റണ്‍സും കോലി നേടിയിട്ടുണ്ട്. ഇതില്‍ ബ്രാവോയ്ക്ക് ഇതുവരെ കോലിയുടെ വിക്കറ്റ് നേടാനായിട്ടില്ല.
അവസാന നാല് കളിയും തോറ്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ പ്ലേ ഓഫില്‍ എത്തിയത്. ആദ്യ ഐപിഎല്‍ കിരീടം നേടണമെങ്കില്‍ ബാംഗ്ലൂരിന് ഇനി തുടര്‍ച്ചയായ മൂന്ന് മത്സരം ജയിക്കണം. ആദ്യ പകുതിയില്‍ നന്നായി കളിച്ച ബാംഗ്ലൂരിന് ഈ മികവ് പിന്നീട് നിലനിര്‍ത്താനായില്ല.
അവസാന നാല് കളിയില്‍ ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹെദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളാണ് ബാംഗ്ലൂരിനെ തോല്‍പിച്ചത്. കുറഞ്ഞ റണ്‍നിരക്കും ഡിവിലിയേഴ്‌സിനെ അമിതമായി ആശ്രയിക്കുന്നതുമാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.