ഷാര്‍ജ സ്റ്റേഡിയത്തിന് പുറത്ത് പന്തിനായി കാത്തു നിന്ന് ആരാധകര്‍
ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ മേലിലും റോഡിലും എല്ലാം പന്ത് പതിക്കുന്നത് സ്ഥിരം കാഴ്ചയായതോടെ ഇവിടെ മത്സരം നടക്കുമ്പോള്‍ റോഡില്‍ വന്ന് വീഴുന്ന പന്തെടുക്കാനായി ആരാധകരും എത്തിത്തുടങ്ങി.
ഷാര്‍ജ: ഐപിഎല്ലില്‍ ഷാര്‍ജയില്‍ നടക്കുന്ന മത്സരങ്ങളില്ലാം സിക്സര്‍ പൂരമാണ്. ചെറിയ സ്റ്റേഡിയത്തില്‍ പിറന്നതെല്ലാം വലിയ സ്കോറുകളും. ബാറ്റ്സ്മാന്‍മാര്‍ മത്സരിച്ച് സിക്സടിച്ചപ്പോള്‍ പലതും ചെന്ന് വീണത് റോഡിലും.
ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ മേലിലും റോഡിലും എല്ലാം പന്ത് പതിക്കുന്നത് സ്ഥിരം കാഴ്ചയായതോടെ ഇവിടെ മത്സരം നടക്കുമ്പോള്‍ റോഡില്‍ വന്ന് വീഴുന്ന പന്തെടുക്കാനായി ആരാധകരും എത്തിത്തുടങ്ങി. ഇന്നലെ കൊല്‍ക്കത്ത-പഞ്ചാബ് മത്സരത്തിനിടെയും സ്റ്റേഡിയത്തിന് പുറത്ത് വീഴുന്ന പന്ത് എടുക്കാന്‍ കാത്തിരിക്കുന്നവരെ കാണാമായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 149 റണ്‍സ് മാത്രമെടുത്തപ്പോള്‍ മന്‍ദീപ് സിംഗിന്‍റെയും ക്രിസ് ഗെയ്‌ലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കുകയും ചെയ്തു.