156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്‌കൂപ്പടിച്ച് ബട്‌ലര്‍; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ
സ്‌കൂപ്പുകളുമായി ബട്‌ലര്‍, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്‍റെ വീഡിയോ കാണാം
ദുബായ്: ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന നേട്ടം ഡല്‍ഹി കാപിറ്റല്‍സിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ജെയ്‌ക്ക്. രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ ജോസ് ബട്‌ലര്‍ പുറത്തായ മൂന്നാം ഓവറിലായിരുന്നു ഈ പന്ത്. ഐപിഎല്ലില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നായി മാറി നോര്‍ജെ- ബട്‌ലര്‍ പോരാട്ടം. ഒടുവില്‍ നാടകീയ അന്ത്യവും.
തന്‍റെ ആദ്യ ഓവര്‍ നോര്‍ജെ എറിയാനെത്തിയത് രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍. ആദ്യ പന്ത് ബട്‌ലര്‍ ലോംഗ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചെങ്കിലും 148.2 കിമീ വേഗമുണ്ടായിരുന്നു. അടുത്ത രണ്ട് പന്തുകളില്‍ വേഗം 152.3, 152.1. സിംഗിളുകള്‍ നേടാന്‍ മാത്രമേ ജോസ് ബട്ട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും കഴിഞ്ഞുള്ളൂ. നാലാം പന്ത് 146.4 കിമീ തൊട്ടപ്പോള്‍ ബട്‌ലര്‍ സ്‌കൂപ്പിലൂടെ ഫൈന്‍ ലെഗില്‍ ബൗണ്ടറി നേടി. എന്നാല്‍ തൊട്ടടുത്ത പന്താണ് ഐപിഎല്‍ ആരാധകര്‍ക്ക് അമ്പരപ്പുണ്ടാക്കിയത്.
നേര്‍ജെയുടെ ഓവറിലെ അഞ്ചാം പന്ത് 156.2 കിമീ വേഗത്തിലാണ് ബട്‌ലര്‍ക്ക് മുന്നിലെത്തിയത്. ഈ പന്താണ് ഈ ഐപിഎല്ലിലെ വേഗ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ വീണ്ടും സാഹസികത ആവര്‍ത്തിച്ച ബട്‌ലര്‍ സ്‌കൂപ്പ് ചെയ്‌ത് ബൗണ്ടറി നേടി. എന്നാല്‍ നേര്‍ജെ ഇതിന് പകരംവീട്ടി. ഓവറിലെ അവസാന പന്ത് സ്‌പീഡ് ക്ലോക്കില്‍ 155.1 കിമീ തെളിയിച്ചപ്പോള്‍ ബട്‌ലര്‍ ക്ലീന്‍ ബൗള്‍ഡ്. 9 പന്തില്‍ 22 റണ്‍സാണ് ബട്‌ലര്‍ നേടിയത്.
ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോഴും നോര്‍ജെ വിസ്‌മയിപ്പിച്ചു. 150.7, 132.6, 146.8, 152.5, 153.7 എന്നിങ്ങനെയായിരുന്നു വേഗം.
ബട്‌ലര്‍- നോര്‍ജെ വേഗപ്പോരാട്ടം കാണാം- വീഡിയോ
ഇങ്ങനെയൊക്കെ ചെയ്യാമോ...ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ
- Anrich Nortje 156.2
- Anrich Nortje Record
- Anrich Nortje Speed
- DC RR Updates
- DC RR Video
- DC vs RR
- IPL 2020
- IPL 2020 News
- IPL 2020 Updates
- IPL 2020 Video
- Nortje Buttler Battle
- Nortje Fastest Ball
- Nortje Speed IPL
- Nortje Speed Record
- Nortje vs Buttler
- Rajasthan Royals
- ആന്‍റിച്ച് നോര്‍ജെ
- ഐപിഎല്‍
- ഐപിഎല്‍ 2020
- ജോസ് ബട്‌ലര്‍
- Delhi Capitals
- രാജസ്ഥാന്‍ റോയല്‍സ്
- ഡല്‍ഹി കാപിറ്റല്‍സ്