മുംബൈയെ കീഴടക്കി കുതിക്കുമോ ഡല്‍ഹി; ടോസ് അറിയാം, വമ്പന്‍ മാറ്റങ്ങളുമായി ഇരു ടീമും

അവസാന രണ്ട് മത്സരങ്ങളിലായി 100 റൺസിലധികം മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനാകും മുംബൈക്ക്

IPL 2020 DC vs MI Live Updates Toss and Playing XI

ദുബായ്: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യയും ജയിംസ് പാറ്റിന്‍സണും ഇന്ന് കളിക്കുന്നില്ല. ജയന്ത് യാദവും നേഥന്‍ കോള്‍ട്ടര്‍ നൈലുമാണ് പകരക്കാര്‍. ഡല്‍ഹി മൂന്ന് മാറ്റങ്ങളുമായാണ് കളിക്കുക. ഡല്‍ഹിക്കായി പ്രവീണ്‍ ദുബെ അരങ്ങേറ്റം കുറിക്കുമ്പോള്‍ പൃഥ്വി ഷായും ഹര്‍ഷാല്‍ പട്ടേലും ഇലവനില്‍ തിരിച്ചെത്തി. 

ഡല്‍ഹി ഇലവന്‍: Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Harshal Patel, Kagiso Rabada, Ravichandran Ashwin, Praveen Dubey, Anrich Nortje

മുംബൈ ഇലവന്‍: Quinton de Kock(w), Ishan Kishan, Suryakumar Yadav, Saurabh Tiwary, Krunal Pandya, Kieron Pollard(c), Nathan Coulter-Nile, Rahul Chahar, Jayant Yadav, Trent Boult, Jasprit Bumrah

ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് 12 കളിയില്‍ 16 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്താണ്. അതേസമയം ഇത്രതന്നെ കളിയില്‍ 14 പോയിന്‍റുമായി നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പിന്നില്‍ മൂന്നാമതാണ് ഡല്‍ഹി കാപിറ്റല്‍സ്. 

IPL 2020 DC vs MI Live Updates Toss and Playing XI

 

ജയിച്ചാല്‍ ഡല്‍ഹി കുതിക്കും

ഏഴ് ദിവസത്തിനിടെ മൂന്ന് തോൽവികള്‍ വഴങ്ങിയതോടെ ഡല്‍ഹി കാപിറ്റല്‍സ് നിരാശയിലാണ്. ബാറ്റ്സ്‌മാന്മരുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന തലവേദന. പര്‍പ്പിള്‍ ക്യാപ്പിന് ഉടമയെങ്കിലും കാഗിസോ റബാഡ പവര്‍പ്ലേയിൽ വിക്കറ്റ് വീഴ്‌ത്താത്തതും സ്‌പിന്നര്‍മാര്‍ തുടക്കത്തിലേ മികവ് നിലനിര്‍ത്താത്തതും തിരിച്ചടി. അതേസമയം അവസാന രണ്ട് മത്സരങ്ങളിലായി 100 റൺസിലധികം മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനാകും മുംബൈക്ക്. 

വീണ്ടുമൊരിക്കല്‍ കൂടി 'സെന്‍സിബിള്‍ സഞ്ജു' ഇന്നിംഗ്‌സ്; കയ്യടിച്ച് മുന്‍താരങ്ങള്‍ 

Latest Videos
Follow Us:
Download App:
  • android
  • ios