യൂണിവേഴ്‌സ് ബോസിനെ വെല്ലാനാളില്ല; റെക്കോര്‍ഡില്‍ ബഹുദൂരം മുന്നിലെത്തി ഗെയ്‌ല്‍

ദേശ്‌പാണ്ഡെയെ തല്ലിച്ചതച്ച ഓവറിലൂടെയാണ് ഗെയ്‌ലിന്‍റെ നേട്ടം. ഈ ഓവറില്‍ 26 റണ്‍സ് ഗെയ്‌ല്‍ അടിച്ചുകൂട്ടിയിരുന്നു. 

IPL 2020 DC vs KXIP Chris Gayle fired Tushar Deshpande and create record

ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ല്‍ ഒരിക്കല്‍ കൂടി തീപ്പൊരി പാറിച്ചു. ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ഗെയ്‌ല്‍ 13 പന്തില്‍ 29 റണ്‍സാണ് എടുത്തത്. 26 റണ്‍സ് പിറന്ന ഒരോവറുമുണ്ടായിരുന്നു ഇതില്‍. ഇതോടെ ഐപിഎല്ലില്‍ തന്‍റെയൊരു റെക്കോര്‍ഡ് ആഴത്തില്‍ ഊട്ടിയുറപ്പിക്കാനായി യൂണിവേഴ്‌സ് ബോസിന്. 

ഡല്‍ഹി യുവ പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ ഓവറില്‍ 26 റണ്‍സ് ഗെയ്‌ല്‍ അടിച്ചുകൂട്ടി. ഐപിഎല്ലില്‍ ഗെയ്‌ല്‍ ഇത് ഏഴാം തവണയാണ് ഓവറില്‍ 25ലേറെ റണ്‍സ് ചേര്‍ക്കുന്നത്. ജോസ് ബട്‌ലര്‍, ഷെയ്‌ന്‍ വാട്‌സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നീ വമ്പന്‍മാര്‍ രണ്ട് തവണ വീതം മാത്രമാണ് ഓവറില്‍ 25ലേറെ റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ളത്. മിസ്റ്റര്‍ 360 എബിഡിയും വെടിക്കെട്ടുവീരന്‍ ആന്ദ്രേ റസലും കരിയറില്‍ ഒറ്റത്തവണയേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. 

ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു; സമയവും വേദിയും പ്രഖ്യാപിച്ച് ദാദ

ഐപിഎല്‍ കരിയറില്‍ തന്‍റെ മൂന്നാമത്തെ മത്സരത്തിലാണ് ഗെയ്‌ലിന് മുന്നില്‍ ദേശ്‌പാണ്ഡെക്ക് തലവെക്കേണ്ടിവന്നത്. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഗെയ്‌ല്‍ വെടിക്കെട്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച നിലയില്‍ പന്തെറിഞ്ഞ ശേഷമാണ് തുഷാര്‍ ദേശ്‌പാണ്ഡെ ഗെയ്‌ലിന്‍റെ അടിവാങ്ങിക്കൂട്ടിയത്. 37-2, 39-1 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന്‍റെ ബൗളിംഗ്. ഗെയ്‌ല്‍ തകര്‍ത്താടിയപ്പോള്‍ ഇത്തവണ രണ്ട് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 41 റണ്‍സ് ദേശ്‌പാണ്ഡെക്ക് വിട്ടുകൊടുക്കേണ്ടിവന്നു. 

ഐപിഎല്‍ റണ്‍‌വേട്ടക്കാരുടെ പട്ടികയിലേക്ക് ധവാനും; നേട്ടത്തിലെത്തുന്ന അഞ്ചാം താരം

Powered by

IPL 2020 DC vs KXIP Chris Gayle fired Tushar Deshpande and create record

Latest Videos
Follow Us:
Download App:
  • android
  • ios