വിക്കറ്റിന് മുന്നിലും പിന്നിലും ചരിത്രമെഴുതാന്‍ ധോണി; കാത്തിരിക്കുന്നത് മൂന്ന് നേട്ടം
ധോണിയുടെ ബാറ്റ് ഇന്ന് ആളിയാല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അപൂര്‍വ നേട്ടങ്ങള്‍ പെയ്‌തിറങ്ങും.
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം എം എസ് ധോണി. മത്സരത്തില്‍ മൂന്ന് നിര്‍ണായക നേട്ടങ്ങള്‍ക്കരികെയാണ് ചെന്നൈ നായകന്‍. ഐപിഎല്ലില്‍ 4500 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാം ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്ക് ധോണിക്ക് 24 റണ്‍സ് കൂടി മതി. വിരാട് കോലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരാണ് മുമ്പ് നേട്ടം സ്വന്തമാക്കിയത്.
ടി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ തികയ്‌ക്കുന്ന മൂന്നാം ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്ക് ധോണിക്ക് രണ്ട് സിക‌്‌സുകള്‍ മാത്രം മതി. രോഹിത് ശര്‍മ്മ(368), സുരേഷ് റെയ്‌ന(311) എന്നിവരാണ് ധോണിക്ക് മുമ്പ് പട്ടികയില്‍ ഇടംപിടിച്ചത്.
സണ്‍റൈസേഴ്‌സിനെതിരെ വമ്പന്‍ മാറ്റത്തിന് ചെന്നൈ; പലരുടേയും കസേര തെറിച്ചേക്കും
വിക്കറ്റിന് പിന്നിലും ധോണിയൊരു നേട്ടത്തിന് അയല്‍വക്കത്തുണ്ട്. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാം വിക്കറ്റ് കീപ്പറാവാന്‍ ധോണിക്ക് രണ്ടുപേരെ കൂടി പുറത്താക്കിയാല്‍ മതി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്കാണ് മുമ്പ് ഈ അപൂര്‍വത ആദ്യം സ്വന്തമാക്കിയ താരം.
ടീമുകള്‍ക്ക് ഒരു കോടി പിഴ, താരങ്ങള്‍ പുറത്താകും; ഐപിഎല്ലില്‍ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍
ദുബായിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം. ബാറ്റിംഗ് ക്രമത്തിൽ താഴേക്കിറങ്ങുന്നതിന് പഴിയേറെ കേട്ട ധോണി നിലപാട് മാറ്റുമോയെന്നും ഐപിഎല്‍ ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ. എതിരാളികളായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ നിലയും അത്ര മെച്ചമൊന്നുമല്ല. ഒരു ജയവുമായി ഏഴാം സ്ഥാനത്താണ് ഓറഞ്ച് ആര്‍മി.
പഞ്ചാബിന് വീണ്ടും തിരിച്ചടിയായത് ആ ദൗര്‍ബല്യം; തലയില്‍ കൈവെച്ച് സാക്ഷാല്‍ സച്ചിനും!
Powered by
- 100 IPL Catch
- 4500 IPL Runs
- CSK SRH Preview
- CSK vs SRH
- Chennai-Hyderabad
- Dhoni IPL Records
- Dhoni IPL Runs
- Dhoni vs SRH
- IPL
- IPL 2020
- IPL 2020 News
- IPL 2020 UAE
- IPL Records
- MS Dhoni
- MS Dhoni Milestone
- MS Dhoni Record
- MS Dhoni Six
- MSD
- Thala
- എം എസ് ധോണി
- ഐപിഎല്‍
- ഐപിഎല്‍ 2020
- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
- ചെന്നൈ-ഹൈദരാബാദ്
- IPL 2020 Updates
- ഐപിഎല്‍ വാര്‍ത്തകള്‍