ഇങ്ങനെയാണെങ്കില്‍ ബോസിന്‍റെ രണ്ട് കാലും കൂട്ടികെട്ടേണ്ടിവരുമെന്ന് അശ്വിന്‍

ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച ഫോിലുള്ള ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ തുടക്കത്തിലെ നഷ്ടമായത് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും യൂണിവേഴ്സ് ബോസായ ക്രിസ് ഗെയ്ല്‍ ക്രീസിലിറങ്ങിയതോടെ കഥ മാറി.

IPL 2020 Ashwin engages in fun banter with Chris Gayle

ദുബായ്: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സും തുടര്‍ തോല്‍വികളില്‍ വലഞ്ഞ കിംഗ്സ് ഇലവന്‍ പഞ്ചാബും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബിന്‍റെ വിജയം പ്രവചിച്ചവര്‍ കുറവായിരിക്കും. എന്നാല്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല്‍ പഞ്ചാബ് ടീമിലുള്ളപ്പോള്‍ എന്തും സംഭവിക്കാമെന്ന തിരിച്ചറിവുള്ളവരായിരുന്നു ഡല്‍ഹി താരങ്ങള്‍.

ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച ഫോിലുള്ള ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ തുടക്കത്തിലെ നഷ്ടമായത് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും യൂണിവേഴ്സ് ബോസായ ക്രിസ് ഗെയ്ല്‍ ക്രീസിലിറങ്ങിയതോടെ കഥ മാറി. യുവതാരം തുഷാര്‍ ദേശ്‌പാണ്ഡെയയുടെ ഒരോവറില്‍ 26 റണ്‍സടിച്ച ഗെയ്ല്‍ കൊടുങ്കാറ്റായപ്പോള്‍ പഞ്ചാബ് സ്കോര്‍ കുതിച്ചു.

എന്നാല്‍ ഗെയ്‌ലിനെ തളക്കാന്‍ അശ്വിനെ വിളിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ തന്ത്രം ഫലിച്ചു. ഗെയ്‌ലിനെ ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ഡല്‍ഹിക്ക് ആശ്വാസം നല്‍കി. ഇതിനിടെ ഗെയ്‌ലിന്‍റെ ഷൂസിന്‍റെ ലെയ്സ് അഴിഞ്ഞപ്പോള്‍ കുനിഞ്ഞിരുന്ന് അത് കെട്ടിക്കൊടുക്കാനും അശ്വിന്‍ തയാറായി.

താന്‍ ഗെയ്‌ലിന് ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് അശ്വിനിട്ട കമന്‍റായിരുന്നു രസകരം. ബോസിനെതിരെ പന്തെറിയുന്നതിന് മുമ്പ് രണ്ട് കാലുകള്‍ കൂടി കൂട്ടിക്കെട്ടിയാലോ. പഞ്ചാബിനെതിരായ തോല്‍വി തിരിച്ചടിയാണെങ്കിലും ഡല്‍ഹി ശക്തമായി തിരിച്ചുവരുമെന്നും അശ്വിന്‍ കുറിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios