സ്‌റ്റോക്‌സ് ദൈവമൊന്നുമല്ല; എല്ലാവരും ശ്രമിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ നന്നാവൂവെന്ന് ആകാശ് ചോപ്ര

ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ ഏക പ്രതീക്ഷ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിലാണ്. താരം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ക്വാറന്റൈന് ശേഷം രാജസ്ഥാന്‍ ജേഴ്‌സിയണിയും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 

IPL 2020 Aakash Chopra talking on Ben Stokes and Rajasthan Royals

ദുബായ്: തുടക്കത്തില്‍ രണ്ട് ഐപിഎല്‍ മത്സരങ്ങളും ജയിച്ച് ഗംഭീരമാക്കിയ രാജസ്ഥാന്‍ റോയല്‍സിന് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ ഏക പ്രതീക്ഷ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിലാണ്. താരം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ക്വാറന്റൈന് ശേഷം രാജസ്ഥാന്‍ ജേഴ്‌സിയണിയും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എന്നാല്‍ സ്‌റ്റോക്‌സിനും രാജസ്ഥാനെ രക്ഷിക്കാനാവില്ലെന്നാണ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്ര പറയുന്നത്. ''സ്റ്റോക്സ് വന്നിട്ടും രാജസ്ഥാന്‍ റോയല്‍സില്‍ വലിയ മാറ്റമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ബാക്കിയുള്ള താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനാണ് പുറത്തെടുക്കുന്നതെങ്കില്‍ സ്റ്റോക്‌സിന് എന്താണ് ചെയ്യാന്‍ സാധിക്കുക. സ്റ്റോക്സ് മികച്ച താരമാണ്. ലോകത്തിലെ മികച്ച ഓള്‍റൗണ്ടറാണ്. എന്നാല്‍ ദൈവമൊന്നുമല്ല. ജയിക്കണമെങ്കില്‍ എല്ലാതാരങ്ങളും ഒരുപോലെ മനസുവെക്കണം. മറ്റുള്ളവവര്‍ക്ക് തിളങ്ങാനിയില്ലെങ്കില്‍ മുംബൈക്കെതിരേ ബട്ലര്‍ ഒറ്റപ്പെട്ടത് പോലും സ്‌റ്റോക്‌സിനും ഇതുതന്നെയായിരിക്കും അവസ്ഥ. 

സ്മിത്തും സഞ്ജുവും ഷാര്‍ജയില്‍ മികച്ച സ്‌കോര്‍ നേടിയെങ്കിലും മറ്റുഗ്രൗണ്ടുകളില്‍ ഈ പ്രകടനം കണ്ടില്ല. സ്മിത്ത് വലിയ ഷോട്ടുകള്‍ കളിക്കുന്നതിനോട് യോജിക്കുന്നില്ല. അയാളുടെ ശൈലിക്ക് ചേര്‍ന്നതല്ലത്. എന്നാല്‍ ഒരു ക്ലാസിക് പ്രകടനം അദ്ദേഹത്തില്‍ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു.'' ചോപ്ര പറഞ്ഞുനിര്‍ത്തി. 

മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനത്തെ കുറിച്ചും ചോപ്ര വാചാലനായി. ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മയും വമ്പന്‍ ഷോട്ടുകളുമായി മികച്ച തുടക്കമാണ് നല്‍കിയത്. സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവച്ചെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios