'തട്ടിക്കൂട്ട്' പരമ്പരയല്ല; മഞ്ജരേക്കർ കമന്റേറ്ററായി തിരിച്ചെത്തുന്നു

ബിസിസിഐ കമന്‍റേറ്റർമാരുടെ പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ നേരത്തെ ഒഴിവാക്കിയിരുന്നു. മുമ്പ് ഐപിഎല്ലില്‍ ഉള്‍പ്പടെ സ്ഥിരം കമന്‍റേറ്ററായിരുന്നു. 

India Tour of Australia 2020 Sanjay Manjrekar will back to commentator seat

മുംബൈ: മുൻതാരം സഞ്ജയ് മഞ്ജരേക്കർ കമന്റേറ്റർ പാനലിലേക്ക് തിരിച്ചെത്തുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ കളിപറയാന്‍ സുനിൽ ഗാവസ്‌കർ, ഹർഷ ഭോഗ്‌ലെ എന്നിവർക്കൊപ്പം മഞ്ജരേക്കറുമുണ്ടാവും. ഐപിഎല്ലിനുള്ള കമൻറി പാനലിൽ നിന്ന് ബിസിസിഐ മഞ്ജരേക്കറെ ഒഴിവാക്കിയിരുന്നു. കമന്റേറ്റർ ഹര്‍ഷ ഭോഗ്‌ലെയെ അപമാനിച്ചതും ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്ന് വിളിച്ചതും വലിയ വിവാദമായിരുന്നു. 

ഭോഗ്‌ലെയെ അപമാനിച്ച മഞ്ജരേക്കര്‍

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റില്‍ പിങ്ക് പന്തിനെ കുറിച്ചുള്ള ചര്‍ച്ചയ‌്‌ക്കിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കറുടെ വാവിട്ട പ്രയോഗങ്ങള്‍. നവീനമായ പിങ്ക് പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം എന്നായിരുന്നു ഭോഗ്‌ലെയുടെ നിലപാട്. എന്നാല്‍, 'മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ആവശ്യമില്ല' എന്ന മഞ്ജരേക്കറുടെ മറുപടി വിവാദമായി. 

ജഡേജ തട്ടിക്കൂട്ട് താരമാണത്രേ...

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കുറിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍ നടത്തിയ പ്രയോഗവും വിവാദമായി. രവീന്ദ്ര ജഡേജയെ 'തട്ടിക്കൂട്ട് കളിക്കാരന്‍' എന്നാണ് മഞ്ജരേക്കര്‍ വിളിച്ചത്. എന്നാല്‍, ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍ തിരുത്തി. ഇരു സംഭവങ്ങളിലും രൂക്ഷ വിമര്‍ശനം നേരിട്ട ശേഷമായിരുന്നു മഞ്ജരേക്കറുടെ മാപ്പുപറച്ചില്‍. ഇതിന് ശേഷമായിരുന്നു കമൻറി പാനലിൽ നിന്ന് ഒഴിവാക്കിയത്. 

ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം, പവര്‍ കൂട്ടാന്‍ വെടിക്കെട്ട് വീരന്‍; സര്‍പ്രൈസുകളൊരുക്കുമോ ഡല്‍ഹി

Powered by 

India Tour of Australia 2020 Sanjay Manjrekar will back to commentator seat

Latest Videos
Follow Us:
Download App:
  • android
  • ios