ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ തര്‍ക്കത്തില്‍ പന്തിനെ കുറ്റപ്പെടുത്താത് എന്തുകൊണ്ട്? ഗവാസ്‌കറുടെ ചോദ്യം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ ഡല്‍ഹിയുടെ ബാറ്റിംഗിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് റിഷഭ് പന്തിന്റെ (Rishabh Pant) ദേഹത്ത് തട്ടി ദിശമാറി പോയിരുന്നു.

He could have defused the situation Gavaskar on Ashwin row

ദുബായ്: ഐപിഎലില്‍ (IPL 2021) വിവാദമായ സംഭവമായിരുന്നു ആര്‍ അശ്വിന്‍ (R Ashwin)- ഓയിന്‍ മോര്‍ഗന്‍ (Eion Morgan) വാക്കുതര്‍ക്കം. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ അശ്വിന്‍ ചെയ്‌തെന്നായിരുന്നു മോര്‍ഗന്റെ ആരോപണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ ഡല്‍ഹിയുടെ ബാറ്റിംഗിനിടെ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് റിഷഭ് പന്തിന്റെ (Rishabh Pant) ദേഹത്ത് തട്ടി ദിശമാറി പോയിരുന്നു. ഇതിനിടെ അശ്വിന്‍ ഒരു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ഈ സംഭവമാണ് വിവാദമായത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ മോര്‍ഗന്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അശ്വിന് അതിനുള്ള മറുപടിയും നല്‍കി.

ഐപിഎല്‍ 2021: ഹൈദരാബാദിനെ പിന്തുണച്ച് കാണികളിലൊരാളായി വാര്‍ണറും..! വീഡിയോ കാണാം

ഇടപ്പെട്ടതും പിന്നാലെ സംഭവം വിശദീകരിച്ച് ട്വീറ്റ് ചെയ്തതുമെല്ലാം അശ്വിനായിരുന്നു. അശ്വിന്റെ കൂടെ ക്രീസിലുണ്ടായിരുന്ന ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഞാനൊന്നുമറിഞ്ഞില്ലെന്ന് മട്ടിലായിരുന്നു. ഇക്കാര്യത്തില്‍ പന്തിനെ ആരും കുറ്റപ്പെടുത്തിയിരുന്നുമില്ല. എന്നാല്‍ പന്തിനെതിരെ ചോദ്യം ഉന്നയിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

ഐപിഎല്‍ 2021: 'അവരെ കിട്ടിയത് ഭാഗ്യമാണ്'; കൊല്‍ക്കത്തയുടെ വിജയജോഡിയെ കുറിച്ച് മോര്‍ഗന്‍

എന്താണ് പന്തിനെ ആരും ചോദ്യം ചെയ്യാത്തതെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്. ''പന്തും റണ്‍സിനായി ഓടിയിരുന്നു. അതെന്താണ് ആരും ചോദ്യം ചെയ്യാത്തത്.? പന്തിന്റെ ദേഹത്ത് തട്ടിയാണ് ബോള്‍ ദിശ മാറി പോയത്. റണ്‍സ് വേണ്ടെന്ന തീരുമാനം പന്തിനെടുക്കാമായിരുന്നു. സത്യത്തില്‍ വിവാദത്തില്‍ ഉള്‍പ്പെടേണ്ടിയിരുന്ന പേര് പന്തിന്റേതാണ്. ചിലപ്പോള്‍ വെപ്രാളത്തിനിടെ സംഭവിച്ചതായിരിക്കാം. 

ഐപിഎല്‍ 2021: 'ക്യാപ്റ്റനാവാന്‍ ഉറച്ച ശബ്ദം വേണം, അത് അയാള്‍ക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരേ ജഡേജ

പക്ഷേ, എന്തിനാണ് അശ്വിനെ കുറ്റപ്പെടുത്തുന്നത്.? പന്ത് ക്യാപ്റ്റന്റെ ദേഹത്ത് തട്ടിയതായി അശ്വിന്‍ കണ്ടുകാണില്ല. അതുകൊണ്ടായിരിക്കാം അശ്വിന്‍ റണ്‍ ഓടിയത്. പന്ത് മുന്നോട്ട് വന്ന് തടയണമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. നേരത്തെ പറഞ്ഞത് പോലെ യുഎഇയില്‍ കാലാവസ്ഥയില്‍ എപ്പോഴും ശാന്തനായി ഇരിക്കാന്‍ കഴിയില്ല. വെപ്രാളത്തിനിടെ പന്ത് ഓടിയതായിരിക്കാം.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; ആവേശപ്പോര്

നേരത്തെ അശ്വിനെ വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി ഫ്രാഞ്ചൈസി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍, മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് എന്നിവരുടെ പിന്തുണ അശ്വിനായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios