പഞ്ചാബ് കിംഗ്‌സിനെ അനങ്ങാന്‍ വിടാതെ ഹാര്‍ദിക്കും സംഘവും; ഗുജറാത്തിന് 154 റണ്‍സ് വിജയലക്ഷ്യം

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ 28 റണ്‍സുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്.

gujarat titans need 154 runs to win against punjab kings in mohali saa

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 154 റണ്‍സ് വിജയലക്ഷ്യം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ ബൗളര്‍മാര്‍ തളക്കുകയായിരുന്നു. 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. പഞ്ചാബിന് എട്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മോഹിത് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ 28 റണ്‍സുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്. 24 പന്തുകള്‍ നേരിട്ട ഓസ്‌ട്രേലിയന്‍ താരം ഒരു സിക്‌സും നാല് ഫോറും നേടി. ഭാനുക രജപക്‌സ (20), ജിതേശ് ശര്‍മ (25), സാം കറന്‍ (22), ഹര്‍പ്രീത് ബ്രാര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഋഷി ധവാന്‍ (1) പുറത്താവാതെ നിന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. 204 റണ്‍സ് നേടിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയുടെ ഞെട്ടലിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത്. റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന്റെ താളം തെറ്റിച്ചത്. പരിക്കില്‍ നിന്ന് മോചിതനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios