ആര്‍സിബി നായകസ്ഥാനത്ത് നിന്നുള്ള പിന്മാറ്റം; കോലിക്കെതിരെ ഗംഭീര്‍

ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്നാണ് കോലി പറഞ്ഞത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥാനമൊഴിയുമെന്നും കോലി വ്യക്തമാക്കിയിരുന്നു. 
 

Gautam Gambhir on Virat Kohli decision to step down

അബുദാബി: കഴിഞ്ഞ ദിവസാണ് വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്നാണ് കോലി പറഞ്ഞത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥാനമൊഴിയുമെന്നും കോലി വ്യക്തമാക്കിയിരുന്നു. 

കോലി ആര്‍സിബിയുടെ സ്ഥാനമൊഴിഞ്ഞതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. തീരുമാനമെടുക്കേണ്ട സമയം ഇതല്ലായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിന്റെ വാക്കുകള്‍... ''അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് പറയേണ്ട സമയം ഇതല്ലായിരുന്നു. 

രണ്ടാംപാദത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം ഇക്കാര്യം സംസാരിക്കുന്നത്. തീരുമാനം താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നുണ്ടായിരുന്നെങ്കില്‍ അത് ടൂര്‍ണമെന്റിന് ശേഷം ആവാമായിരുന്നു.'' ഗംബീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

''പോയിന്റ് പട്ടികയില്‍ അവരിപ്പോഴും നല്ല പൊസിഷനിലാണ്. പിന്നെ എന്തിനാണ് അനാവശ്യമായ സമ്മര്‍ദ്ദമെടുത്ത് തലയില്‍ വെക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി കോലി ഐപിഎല്‍ കിരീടം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ മത്സരം. ആദ്യപാദത്തില്‍ ഇരുവരും നടന്ന മത്സരത്തില്‍ ആര്‍സിബി ജയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios