എന്തൊരു കരുതലാണി മനുഷ്യന്; 212 റണ്‍ ചേസില്‍ ടെസ്റ്റ് കളിച്ച രാഹുലിനെ എയറില്‍ നിന്ന് ഇറക്കാതെ ആരാധകര്‍

ആദ്യ ഓവറില്‍ തന്നെ തകര്‍പ്പനടിക്കാരനായ കെയ്ല്‍ മയേഴ്സിനെയും നാലാം ഓവറില്‍ ദീപക് ഹൂഡയെയും ക്രുനാല്‍ പാണ്ഡ്യയെയും നഷ്ടമായ ലഖ്നൗ പതറിയപ്പോള്‍ രാഹുല്‍ സുരക്ഷിതമായി കളിച്ച് വിക്കറ്റ് കാത്തു.

Fans roasts KL Rahul for his slow paced innings against RCB gkc

ബെംഗലൂരു: ഐപിഎല്ലില്‍ ആയാലും ഇന്ത്യന്‍ ടീമിലായാരും കെ എല്‍ രാഹുലിനെ ട്രോള്‍ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ആരാധകര്‍ പാഴാക്കാറില്ല. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 212 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഓപ്പണറായി ഇറങ്ങിയ കെ എല്‍ രാഹുല്‍ നേടിയത് 20 പന്തില്‍ 18 റണ്‍സ്. അടിച്ചത് ഒരേയൊരു ബൗണ്ടറി മാത്രം.

ആദ്യ ഓവറില്‍ തന്നെ തകര്‍പ്പനടിക്കാരനായ കെയ്ല്‍ മയേഴ്സിനെയും നാലാം ഓവറില്‍ ദീപക് ഹൂഡയെയും ക്രുനാല്‍ പാണ്ഡ്യയെയും നഷ്ടമായ ലഖ്നൗ പതറിയപ്പോള്‍ രാഹുല്‍ സുരക്ഷിതമായി കളിച്ച് വിക്കറ്റ് കാത്തു. എന്നാല്‍ മറുവശത്ത് മാര്‍ക്കസ് സ്റ്റോയിനിസ്(30 പന്തില്‍ 65) തകര്‍ത്തടിച്ചതോടെ ലഖ്നൗ സ്കോറിംഗ് വേഗം കുറയാതെ കാത്തു. പത്താം ഓവറില്‍ ആണ് കെ എല്‍ഡ രാഹുല്‍ പുറത്തായത്. അപ്പോഴേക്കും ലഖ്നൗ 99 റണ്‍സില്‍ എത്തിയിരുന്നു. എന്നാല്‍ അതിന് പ്രധാന കാരണം സ്റ്റോയ്നിസിന്‍റെ വെടിക്കെട്ടായിരുന്നു. ഓപ്പണറായി ഇറങ്ങി പത്താം ഓവറില്‍ രാഹുല്‍ പുറത്താവുമ്പോള്‍ ആകെ നേടിയത് 20 പന്തില്‍ 18. സ്ട്രൈക്ക് റേറ്റ് 90 മാത്രം.

ഒരറ്റത്ത് സ്റ്റോയ്നിസ് തകര്‍ത്തടിക്കുമ്പോള്‍ റണ്‍സടിക്കാന്‍ പാടുപെട്ട രാഹുലിനെ എയറിലാക്കാന്‍ ആരാധകര്‍ക്ക് ഇതില്‍ കൂടുല്‍ എന്തുവേണം. സ്റ്റോയ്നിസിന്‍റെയും പിന്നീട് എത്തിയ നിക്കോളാസ് പുരാന്‍റെയും വെടിക്കെട്ട് ഇന്നിംഗ്സില്‍ ലഖ്നൗ ജയിച്ചു കയറിയെങ്കിലും നായകന്‍റെ കരുതല്‍ ലഖ്നൗവിന് തലവേദനയായി.

Latest Videos
Follow Us:
Download App:
  • android
  • ios