'ജഡ്ഡു പന്തിനെ പിന്നാലെ ഓടുകയല്ല, തേടി വരികയാണ്'; എട്ട് വര്‍ഷം മുമ്പുള്ള ധോണിയുടെ ട്വീറ്റ് വൈറല്‍
ചെന്നൈയില്‍ ഗ്യാരണ്ടിയുള്ള താരമാണ് ജഡേജ. ഏതെങ്കിലും ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജഡ്ഡു നിര്‍ണായക പ്രകടനം നടത്തിയിരിക്കും. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗ് മികവുകൊണ്ടാണ് ജഡേജ ശ്രദ്ധാകേന്ദ്രമായത്.
മുംബൈ: ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആള്‍റൗണ്ട് പ്രകടനമായിരുന്നു രവീന്ദ്ര ജഡേജയുടേത്. രണ്ട് നിര്‍ണായ വിക്കറ്റെടുത്ത ജഡേജ നാല് ക്യാച്ചുകളും സ്വന്തമാക്കി. ബാറ്റിങ്ങിനെത്തിയപ്പോള്‍ എട്ട് റണ്‍സും നേടിയിരുന്നു. ചെന്നൈയില്‍ ഗ്യാരണ്ടിയുള്ള താരമാണ് ജഡേജ. ഏതെങ്കിലും ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജഡ്ഡു നിര്‍ണായക പ്രകടനം നടത്തിയിരിക്കും. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗ് മികവുകൊണ്ടാണ് ജഡേജ ശ്രദ്ധാകേന്ദ്രമായത്.
ഇന്നലെ രാജസ്ഥാനെതിരായ പ്രകടനത്തോടെ ജഡേജയെ കുറിച്ചുള്ള ഒരു ട്വീറ്റ് വൈറലായി. അതും എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി കുറിച്ചിട്ട ട്വീറ്റ്. സമൂഹ മാധ്യമങ്ങളില്‍ ഒട്ടും ആക്റ്റീവല്ലാത്ത വ്യക്തിയാണ് ധോണി. എന്നാല്‍ 2013ലെ ട്വീറ്റ് ആരാധകര്‍ തന്നെ പൊക്കിയെടുത്തു. ട്വീറ്റില്‍ 'സര്‍' എന്നാണ് ജഡേജയെ ധോണി അഭിസംബോധന ചെയ്തിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപമിങ്ങനെ.. ''സര്‍ ജഡേജ ക്യാച്ചെടുക്കാന്‍ പന്തിന് പിന്നാലെ ഓടില്ല. പകരം, പന്ത് അവനെ കണ്ടെത്തി കയ്യിലേക്ക് വീഴും.'' ധോണി കുറിച്ചിട്ടു. ട്വീറ്റ് കാണാം...
എന്തായാലും അടുത്തകാലത്ത് നല്ലതൊക്കെയാണ് ജഡേജയുടെ കരിയറില്‍ സംഭവിക്കുന്നത്. മികച്ച ഫോമിലാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിന് മൂന്ന് ഫോര്‍മാറ്റിലും ഒഴിവാക്കാന്‍ കഴിയാത്ത താരമായി ജഡേജ മാറി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ജോസ് ബട്‌ലര്‍, ശിവം ദുംബെ എന്നിവരെ പുറത്താക്കിയതും ജഡേജയായിരുന്നു.