ബട്‌ലര്‍ കളിക്കും, ദേവ്ദത്ത് പുറത്ത്! സഞ്ജുവിന് ടോസ് നഷ്ടം; ഡല്‍ഹി കാപിറ്റല്‍സിലും മാറ്റം, പൃഥ്വി ഷാ ടീമിലില്ല
രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, പേസര്‍ കെ എം ആസിഫ് എന്നിവര്‍ പുറത്തായി. പകരം ധ്രുവ് ജുറലും സന്ദീപ് ശര്‍മയും ടീമിലെത്തി. പരിക്കിനെ തുടര്‍ന്ന് ജോസ് ബട്‌ലര്‍ക്ക് കളിക്കാനാവില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു.
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, പേസര്‍ കെ എം ആസിഫ് എന്നിവര്‍ പുറത്തായി. പകരം ധ്രുവ് ജുറലും സന്ദീപ് ശര്‍മയും ടീമിലെത്തി. പരിക്കിനെ തുടര്‍ന്ന് ജോസ് ബട്‌ലര്‍ക്ക് കളിക്കാനാവില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബട്‌ലര്‍ ഫിറ്റാണെന്ന് സഞ്ജു ടോസ് സമയത്ത് പറഞ്ഞു. ഡല്‍ഹിയിലും മാറ്റമുണ്ട്. പൃഥ്വി ഷായ്ക്ക് പകരം മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ലളിത് യാദവും സര്‍ഫറാസ് ഖാന് പകരം അഭിഷേക് പോറലും ടീമിലുള്‍പ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റമയേര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.
ഡല്‍ഹി ക്യാപിറ്റല്‍സ്: മനീഷ് പാണ്ഡെ, ഡേവിഡ് വാര്‍ണര്‍, റിലീ റൂസോ, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, അഭിഷേക് പോറല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍.
സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്റെ കൂറ്റന്‍ വിജയം സഞ്ജു സാംസണും കൂട്ടരും സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കിംഗ്‌സ് പഞ്ചാബിനെതിരെ അഞ്ച് റണ്‍സിന് പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്. 42 റണ്‍സെടുത്ത സഞ്ജു തന്നെയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.