വാര്‍ണറും മടങ്ങി! പ്രതീക്ഷയറ്റ് ഡല്‍ഹി കാപിറ്റല്‍സ്; ആര്‍സിബിക്കെതിരെ ചിന്നസ്വാമിയില്‍ കൂട്ടത്തകര്‍ച്ച

ഒന്നാം ഓവറില്‍ തന്നെ തുടങ്ങി ഡല്‍ഹിയുടെ തകര്‍ച്ച. നാലാം പന്തില്‍ തന്നെ പൃഥ്വി റണ്ണൗട്ട്. അനുജ് റാവത്തിന്റെ നേരിട്ടുള്ള ഏറിലാണ് താരം പുറത്താവുന്നത്. പാര്‍നെല്‍ എറിഞ്ഞ അടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷും (0) മടങ്ങി. എഡ്ജായ പന്ത് നേരെ വിരാട് കോലിയുടെ കൈകളിലേക്ക്.

Delhi Capitals collapsed against RCB in Chinnaswamy saa

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സ് തകര്‍ന്നു. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ നാലിന് 32 എന്ന നിലയിലാണ്. പൃഥ്വി ഷാ (0), മിച്ചല്‍ മാര്‍ഷ് (0) യഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19)  എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ക്കാണ് വിക്കറ്റ്. അഭിഷേഖ് പോറല്‍ (1), മനീഷ് പാണ്ഡെ (11) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്കായി വിരാട് കോലി (34 പന്തില്‍ 50) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
 
ഒന്നാം ഓവറില്‍ തന്നെ തുടങ്ങി ഡല്‍ഹിയുടെ തകര്‍ച്ച. നാലാം പന്തില്‍ തന്നെ പൃഥ്വി റണ്ണൗട്ട്. അനുജ് റാവത്തിന്റെ നേരിട്ടുള്ള ഏറിലാണ് താരം പുറത്താവുന്നത്. പാര്‍നെല്‍ എറിഞ്ഞ അടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷും (0) മടങ്ങി. എഡ്ജായ പന്ത് നേരെ വിരാട് കോലിയുടെ കൈകളിലേക്ക്. സിറാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ദുള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വാര്‍ണര്‍ വൈശാഖിന്റെ സ്ലോ ബൗണ്‍സറില്‍ കോലിക്ക് ക്യാച്ച് നല്‍കി. അക്‌സര്‍ പട്ടേല്‍ ക്രീസിലെത്താനുണ്ടെന്നുള്ളതാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ആര്‍സിബിക്കും അത്ര നല്ല തുടക്കമായിരുന്നില്ല നേരത്തെ, അഞ്ചാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 22 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിനെ മിച്ചല്‍ മാര്‍ഷ്, ഹകിം ഖാന്റെ കൈകളിലെത്തിച്ചു. 

ഒന്നാം വിക്കറ്റില്‍ കോലിക്കൊപ്പം 42 റണ്‍സാണ് ഫാഫ് കൂട്ടിചേര്‍ത്തത്. പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ കോലിയും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ലളിത് യാദവിനായിരുന്നു കോലിയുടെ വിക്കറ്റ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. 18 പന്തില്‍ 26 റണ്‍സെടു്ത്ത മഹിപാല്‍ ലോംറോറിനെ മാര്‍ഷ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ ആര്‍സിബിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 24), ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 6), ദിനേശ് കാര്‍ത്തിക് (0) എന്നിവരാണ് മടങ്ങിയത്. രണ്ടിന് 117 നിലയിലായിരുന്ന ആര്‍സിബി ആറിന് 132 എന്ന നിലയിലേക്ക് വീണു. ഷഹ്ബാസ് അഹമ്മദ് (20), അനുജ് റാവത്ത് (15) എന്നിവരാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍ന്‍െ, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, യഷ് ധുള്‍, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, അമന്‍ ഹഖീം ഖാന്‍, ലളിത് യാദവ്, അഭിഷേക് പോറല്‍, കുല്‍ദീപ് യാദവ്, അന്റിച്ച് നോര്‍ജെ, മുസ്തഫിസുര്‍ റഹ്മാന്‍.

'ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവർക്ക് മറുപടി'; രസ​ഗുള കഴിച്ച് പ്രണയിനിക്കൊപ്പം സെഞ്ചുറി ആഘോഷിച്ച് ബ്രൂക്ക്

Latest Videos
Follow Us:
Download App:
  • android
  • ios