ചെന്നൈ ടീമില്‍ ധോണിയുടെ പിന്‍ഗാമി ആരാകണം; നിര്‍ദേശവുമായി മൈക്കല്‍ വോണ്‍
എന്‍റെ അഭിപ്രായത്തില്‍ രവീന്ദ്ര ജഡേജയാകണം ധോണിയുടെ പിന്‍ഗാമി. ബൗളിംഗിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ജഡേജയുടെ കളിയോടുള്ള സമീപനവും വളരെ മികച്ചതാണെന്നും വോണ്‍
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്‍റെ അടുത്ത നായകന്‍ ആരാവണമെന്ന കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി മൈക്കല്‍ വോണ്‍. ധോണി ചെന്നൈ ടീമിന്‍റെ നായകസ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജയെ കൊണ്ടുവരണമെന്നാണ് വോണിന്‍റെ അഭിപ്രായം.
ധോണി രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ അതില്‍ കൂടുതലൊന്നും അദ്ദേഹം കളിക്കാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ ആരാകണം അടുത്ത നായകനെന്നും അയാള്‍ക്ക് കീഴില്‍ കളിക്കാനുള്ള ഒരു ടീമിനെ ഇപ്പോഴെ തയാറാക്കിവെക്കാവുന്നതാണ്.
എന്‍റെ അഭിപ്രായത്തില്‍ രവീന്ദ്ര ജഡേജയാകണം ധോണിയുടെ പിന്‍ഗാമി. ബൗളിംഗിലും ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ജഡേജയുടെ കളിയോടുള്ള സമീപനവും വളരെ മികച്ചതാണെന്നും വോണ്‍ ക്രിക് ബസിനോട് പറഞ്ഞു. ജഡേജയെ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യിക്കാനാവും. ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാനും കഴിയും. മികച്ച ഫീല്‍ഡറായും ഉപയോഗപ്പെടുത്താനാവും-വോണ്‍ പറഞ്ഞു.
BRB! In awe of Jaddu 😍 #CSKvRR #WhistlePodu #Yellove 🦁💛
Posted by Chennai Super Kings on Monday, 19 April 2021
ഐപിഎല്ലില്‍ ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ നാല് ക്യാച്ചുകളും ജോസ് ബട്‌ളലറുടേതടക്കം രണ്ട് നിര്‍ണായ വിക്കറ്റുകളും നേടിയ ജഡേജ ബാറ്റ് ചെയ്യാനായി ഇറങ്ങിയപ്പോള്‍ ഏഴ് പന്തില്‍ എട്ടു റണ്‍സെടുത്തിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും തന്‍റെ ഫീല്‍ഡിംഗ് മികവുകൊണ്ട് ജഡേജ ടീമിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.