ഐപിഎല്‍: ചെന്നൈ ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി കൊവിഡ് മുക്തനായി
കൊവിഡ് വ്യാപനം കാരണം ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബയോ-ബബിളിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതെങ്കിലും കൊവിഡ് വ്യാപിക്കുകയായിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബാറ്റിംഗ് പരിശീലകനായ മൈക്ക് ഹസി കൊവിഡ് മുക്തനായി. മുന്‍താരം ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തെന്നും നാട്ടിലേക്ക് എപ്പോള്‍, എങ്ങനെ മടങ്ങുമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഐപിഎല്‍ പതിനാലാം സീസണിനിടെ കൊവിഡ് ബാധിച്ച ഏഴ് പേരില്‍ ഒരാളാണ് മൈക്ക് ഹസി. കൊവിഡ് വ്യാപനം കാരണം ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചതോടെ ഹസി ഒഴികെയുള്ള 38 പേരടങ്ങുന്ന ഓസ്‌ട്രേലിയന്‍ സംഘം മാലദ്വീപിലേക്ക് പോയിരുന്നു. കൊവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്ന് നേരിട്ട് യാത്ര ചെയ്യാന്‍ വിലക്കുള്ളതിനാലാണ് ഓസ്‌ട്രേലിയന്‍ താരങ്ങളും കമന്‍റേറ്റര്‍മാരും പരിശീലകരും അടങ്ങുന്ന സംഘം മാലദ്വീപ് വഴി യാത്ര ചെയ്യുന്നത്.
ആശ്വാസ വാര്‍ത്ത; ടോക്യോയില്‍ മെഡല്‍ പ്രതീക്ഷയായ കെ ടി ഇര്‍ഫാന്‍ കൊവിഡ് നെഗറ്റീവായി
ബയോ-ബബിളിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതെങ്കിലും ഐപിഎല്ലിനിടെ കൊവിഡ് വ്യാപിക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ രണ്ട് പേരാകുമെന്ന് മഞ്ജരേക്കര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona