കളിക്കാത്തവര്‍ക്ക് 'ക്രഡിറ്റ്'; ഡുപ്ലെസിയുടെ പരിഹാസം; വിവാദത്തിലായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്
ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡു പ്ലെസിയും, സ്പിന്നര്‍ ഇമ്രാന്‍ താഹിറും പുറത്ത്. ഇത് വിവാദമായി. പല മുന്‍കാല താരങ്ങളും ആരാധകരും അടക്കം വലിയ വിമര്‍ശനമാണ് ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പോസ്റ്റിനെതിരെ ഉയര്‍ത്തിയത്.
ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അഭിനന്ദിക്കുന്നതില്‍ വിവേചനം കാണിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുലിവാല്‍ പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇട്ട അഭിനന്ദന പോസ്റ്റില്‍ ടൂര്‍ണമെന്‍റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ചെന്നൈയ്ക്ക് വേണ്ടി കളിച്ച ബൗളര്‍ ലുങ്കി എന്‍ഗിഡിക്ക് അഭിനന്ദനം എന്നാണ് പറയുന്നത്.
ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡു പ്ലെസിയും, സ്പിന്നര്‍ ഇമ്രാന്‍ താഹിറും പുറത്ത്. ഇത് വിവാദമായി. പല മുന്‍കാല താരങ്ങളും ആരാധകരും അടക്കം വലിയ വിമര്‍ശനമാണ് ക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പോസ്റ്റിനെതിരെ ഉയര്‍ത്തിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താഹിറിനെയും, ഡുപ്ലെസിയെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവരും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് അഭിനന്ദന സന്ദേശ വിവാദം. എന്നാല്‍ വിമര്‍ശനം കനത്തതോടെ പോസ്റ്റ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാറ്റിയിട്ടു. '2021 ഐപിഎല്‍ ഫൈനലില്‍ ചെന്നൈ ടീമിനായി കളിച്ച് വിജയം നേടിയ എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും അഭിനന്ദനം.മാന്‍ ഓഫ് ദ മാച്ചായ ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം എടുത്തുപറയണം', ഇതായിരുന്നു പുതിയ പോസ്റ്റ്.
സംഭവത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് ഡുപ്ലെസിസും മുന്‍താരം ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി. എന്‍ഗിഡിയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെ 'ശരിക്കും' എന്ന് ഡുപ്ലെസിസ് കമന്റ് ചെയ്തു. . 'തീര്‍ത്തും നിരാശജനകം'എന്നായിരുന്നു സ്റ്റെയ്‌നിന്റെ പ്രതികരണം.