മുബൈ ഇന്ത്യന്‍സിന് തിരിച്ചടി, ജോഫ്ര ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്ടമാവും! പകരക്കാരനും ഇംഗ്ലണ്ടില്‍ നിന്നുതന്നെ
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന താര ലേലത്തില്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള ക്രിസ് ജോര്‍ദാന് വേണ്ടി ആരും രംഗത്ത് വന്നിരുന്നില്ല.
മുംബൈ: ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ദാന്റെ വരവ് സ്ഥിരീകരിച്ച് മുംബൈ ഇന്ത്യന്‍സ്. ജോര്‍ദാന്‍ മുംബൈക്ക് വേണ്ടി കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്ക് പകരമാണ് താരമെത്തുകയെന്നുള്ള കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇന്ന് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത് ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ജോര്‍ദാന്‍ മുംബൈക്കായി കളിക്കുമെന്നാണ്. ആര്‍ച്ചര്‍ നാട്ടിലേക്ക് തിരിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധിക്കുമെന്നും മുംബൈ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന താര ലേലത്തില്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള ക്രിസ് ജോര്‍ദാന് വേണ്ടി ആരും രംഗത്ത് വന്നിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളില്‍ മുമ്പ് കളിട്ടുള്ള ക്രിസ് ജോര്‍ദാന്‍ ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ്. 34കാരനായ താരത്തിന് 28 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളുണ്ട്. 2022ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് ക്രിസ് ജോര്‍ദാന്‍ കളിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകളാണ് നേടിയത്. നേരത്തെ ജൈ റിച്ചാര്‍ഡ്‌സണ് പരിക്കറ്റപ്പോള്‍ പകരക്കാരനായി റിലൈ മെറിഡിത്തിനെ മുംബൈ എത്തിച്ചിരുന്നു.
ഫെബ്രുവരിയില്‍ നടന്ന ഐഎല്‍ടി 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഗള്‍ഫ് ജയന്റ്സിന് വേണ്ടി ജോര്‍ദാന്‍ കളിച്ചിരുന്നു. പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 13.80 ശരാശരിയില്‍ 20 വിക്കറ്റ് വീഴ്ത്തി ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് താരം ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളും കളിച്ചിരുന്നു. അതേസമയം ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ജോര്‍ദാന്‍ ഇന്ന് കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല.
ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ മുംബൈ ബാറ്റിംഗ് നിര ഫോമിലേക്കുയര്‍ന്നില്ലെങ്കിലും വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ മുംബൈയുടെ പവര്‍ ഹിറ്റര്‍മാര്‍ കരുത്തുകാട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞ മധ്യനിരയാണ് മുംബൈയുടെ കരുത്ത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, എന്നിവര്‍ ക്രീസിലുറച്ചാല്‍ ഏത് സ്‌കോറും മുംബൈക്ക് അസാധ്യമല്ല.
രോഹിത്തിന് ടെക്‌നിക്കല്‍ പ്രശ്‌നങ്ങളൊന്നുമില്ല! മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കി സെവാഗ്