ഇന്ത്യക്കെതിരായ ഏകദിന-ടി20 ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; അത്ഭുത താരത്തിനും ഇടം!

റിക്കി പോണ്ടിംഗിന് ശേഷമുള്ള ഏറ്റവും മികച്ച യുവ ബാറ്റ്സ്‌മാന്‍ എന്ന് മുന്‍താരം വിശേഷിപ്പിച്ച താരത്തെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 

Australia vs India 2020 Cricket Australia announced team Cameron Green has earned first call

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ചിന്‍റെ നായകനാക്കി 18 അംഗ സ്‌ക്വാഡാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി മോയ്‌സസ് ഹെന്‍‌റിക്‌സിനെ ഇരുടീമിലേക്കും തിരിച്ചുവിളിച്ചപ്പോള്‍ യുവ ഓള്‍ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ആദ്യമായി ടീമിലേക്ക് ക്ഷണം ലഭിച്ചു എന്നതാണ് പ്രധാന സവിശേഷത. സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്. 

'ഗ്രീന്‍ അത്ഭുത താരം'

റിക്കി പോണ്ടിംഗിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച യുവ ബാറ്റ്സ്‌മാനാണ് ഗ്രീന്‍ എന്ന് മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബൗളിംഗ് കണക്കിലും ഗ്രീന്‍ മികച്ചു നില്‍ക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21 ശരാശരിയിലാണ് താരം പന്തെറിയുന്നത്. 17-ാം വയസിലെ അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും ഗ്രീനിന്‍റെ പേരിലുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന മികച്ച ഫോമാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി ഒന്‍പത് ഏകദിനങ്ങളും പെര്‍ത്ത് സ്‌കോച്ചേര്‍സിനായി 13 ടി20കളുമാണ് ഇതുവരെ താരം കളിച്ചിട്ടുള്ളത്. 

മൂന്ന് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഹെന്‍‌റിക്‌സ് ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ബിഗ്‌ബാഷില്‍ സിഡ്‌നി സിക്‌സേര്‍സിനെ കപ്പിലേക്ക് നയിച്ചതും സീസണിന്‍റെ തുടക്കത്തിലെ ഫോമുമാണ് താരത്തിന് തുണയായത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ 33കാരനായ താരം കഴിഞ്ഞ ആഴ്‌ച 150നടുത്ത സ്‌ട്രൈക്ക്‌റേറ്റില്‍ 167 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം പരിക്കേറ്റ മാര്‍ഷിന് ഡിസംബര്‍ വരെ കളത്തിന് പുറത്തിരിക്കേണ്ടിവരും. ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് താരത്തിന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് പര്യടനത്തിലുള്ളത്. ഇതിലൊന്ന് പകല്‍-രാത്രി ടെസ്റ്റാണ്. മത്സരക്രമവും വേദികളും ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Australia ODI & T20 squad: Aaron Finch (c), Sean Abbott, Ashton Agar, Alex Carey, Pat Cummins (vc), Cameron Green, Josh Hazlewood, Moises Henriques, Marnus Labuschagne, Glenn Maxwell, Daniel Sams, Kane Richardson, Steven Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa

India ODI squad: Virat Kohli (c), Shikhar Dhawan, Shubman Gill, KL Rahul (wk), Shreyas Iyer, Manish Pandey, Hardik Pandya, Mayank Agarwal, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Mohammed Shami, Navdeep Saini, Shardul Thakur.

India T20I squad: Virat Kohli (c), Shikhar Dhawan, Mayank Agarwal, KL Rahul (wicketkeeper), Shreyas Iyer, Manish Pandey, Hardik Pandya, Sanju Samson (wk), Ravindra Jadeja, Washington Sundar, Yuzvendra Chahal, Jasprit Bumrah, Mohammed Shami, Navdeep Saini, Deepak Chahar, Varun Chakravarthy

കോലിപ്പടയോട് കലിപ്പ് തീര്‍ത്ത് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ; ബാംഗ്ലൂരിന് കാത്തിരിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios