സഞ്ജുവിനെ കുറിച്ച്  കൂടുതല്‍ അറിയണമെങ്കില്‍ ഗംഭീറിനോട് ചോദിച്ചാല്‍ മതി: ആകാശ് ചോപ്ര

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പ്ലയിംഗ് ഇലവന്‍ എങ്ങനെയായിരിക്കമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രവചിച്ചിരുന്നു. ടീം ലിസ്റ്റ് പ്രകാരം മൂന്നാമനായിട്ടാണ് സഞ്ജു ഇറങ്ങുന്നത്.

Aakash Chopra talking on Sanju Samson and IPLAakash Chopra talking on Sanju Samson and IPL

ദുബായ്: രാജസ്ഥാന്‍ റോയല്‍സില്‍ അവിഭാജ്യ ഘടകമാണ് മലയാളി താരം സഞ്ജു സാംസണ്‍. മുന്‍നിരയില്‍ കളിക്കുന്ന താരം മൂന്നാമനായിട്ടാണ് കളിക്കാന്‍ ഇറങ്ങുക. വിക്കറ്റ് കീപ്പറാവുമോ എന്നുള്ള കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും ടീമിലുള്ളതുകൊണ്ട് അദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍.


കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പ്ലയിംഗ് ഇലവന്‍ എങ്ങനെയായിരിക്കമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രവചിച്ചിരുന്നു. ടീം ലിസ്റ്റ് പ്രകാരം മൂന്നാമനായിട്ടാണ് സഞ്ജു ഇറങ്ങുന്നത്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും വളരെയധികം കഴിവുള്ള താരമാണ് സഞ്ജുവെന്നുമാണ് ചോപ്ര പറഞ്ഞിരുന്നത്. താരത്തെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഗൗതം ഗംഭീറിനോട് ചോദിച്ചാല്‍ മതിയെന്നും ചോപ്ര പറഞ്ഞിരുന്നു.

സഞ്ജുവിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിരുന്നു ഗംഭീര്‍. മലയാളി താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടതും ഗംഭീറായിരുന്നു. അതുകൊണ്ടുതന്നെയാണ് ചോപ്ര ഇത്തരത്തില്‍ പറഞ്ഞത്. പിന്നാലെ സഞ്ജു ടീമിലെത്തിയപ്പോഴും ഗംഭീറിന്റെ അഭിനന്ദന സന്ദേശമെത്തി. പോയി അടിച്ചു തകര്‍ക്ക് എന്നാണ് പറഞ്ഞുകൊണ്ടാണ് ഗംഭീര്‍ സഞ്ജുവിന് ആത്മവിശ്വാസം നല്‍കിയത്. 

സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി വിളിയെത്തിയേക്കും. പിന്നാലെ ടി20 ലോകകപ്പിനുള്ള ടീമിനും താരം ഇടം നേടിയേക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios