അയാളുടെ ബാറ്റിം​ഗിൽ ഇപ്പോൾ ആ വൈറസിന്റെ സാന്നിധ്യമില്ല; യുവതാരത്തെക്കുറിച്ച് ജഡേജ

കമ്പ്യൂട്ടറിൽ വൈറസ് ഉണ്ടാവുന്നതുപോലെ ഷായുടെ ബാറ്റിം​ഗിലുണ്ടായിരുന്ന വൈറസിനെ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചെറിയ വൈറസ് ഷായുടെ ബാറ്റിം​ഗിനെയും കളിയോടുള്ള സമീപനത്തെയും വല്ലാതെ ബാധിച്ചിരുന്നു.

A virus has been removed from his batting Ajay Jadeja 0n Indian youngster

മുംബൈ ഓസ്ട്രേലിയൻ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം യുവതാരം പൃഥ്വി ഷാ ഐപിഎല്ലിലൂടെ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി നടന്ന മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനം പുറത്തെടുത്ത ഷാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി വെടിക്കെട്ട് തുടക്കം നൽകിയും മികവ് കാട്ടി. ബാറ്റിം​ഗിലെ പോരായ്മകൾ പൃഥ്വി ഷാ മറികടന്നതിനെക്കുറിച്ച് വാചാലനാവുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.

ഒഴുക്കോടെയുള്ള പൃഥ്വിയുടെ ബാറ്റിം​ഗ് കാണുമ്പോൾ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടർ പോലെയാണ് തോന്നുന്നതെന്ന് അജയ് ജഡേജ പറഞ്ഞു. കമ്പ്യൂട്ടറിൽ വൈറസ് ഉണ്ടാവുന്നതുപോലെ ഷായുടെ ബാറ്റിം​ഗിലുണ്ടായിരുന്ന വൈറസിനെ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചെറിയ വൈറസ് ഷായുടെ ബാറ്റിം​ഗിനെയും കളിയോടുള്ള സമീപനത്തെയും വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ആ ഷോക്കിൽ നിന്ന് മുക്തനായതോടെ ഷാ ഇപ്പോൾ അസാമാന്യ കളിക്കാരനായി മാറിയിരിക്കുന്നു.

ഏതൊരു കളിക്കാരനും അരങ്ങേറ്റവർഷം മികച്ചതാക്കിയാൽ കരിയറിലെ രണ്ടാം വർഷം എങ്ങനെ പിന്നിടുന്നു എന്നത് പ്രധാനമാണ്. അത് അതിജീവിച്ചാൽ അയാൾക്ക് കരിയറിൽ എത്ര ഉയരത്തിൽ വേണമെങ്കിലും എത്താൻ കഴിയുമെന്നതിന് ഉദാഹരണമാണ് ഷായെന്നും ജഡേജ ക്രിക് ബസിനോട് പറഞ്ഞു.

A virus has been removed from his batting Ajay Jadeja 0n Indian youngsterകഴിഞ്ഞ ഐപിഎല്ലിൽ തുടർച്ചയായ അർധസെഞ്ചുറികളുമായി തുടങ്ങിയ ഷാ പിന്നീട് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. 14 മത്സരങ്ങളിൽ നിന്ന് ഷാ കഴിഞ്ഞ സീസണിൽ ആകെ നേടിയത് 228 റൺസായിരുന്നു. എന്നാൽ ഈ സീസണിൽ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 308 റൺസാണ് ഷാ അടിച്ചെടുത്തത്. ഐപിഎല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 308 റൺസാണ് ഷാ അടിച്ചെടുത്തത്. 72, 32, 53, 21, 82, 37 , 7 എന്നിങ്ങനെയാണ് സീസണിൽ ഷായുടെ ബാറ്റിം​ഗ് പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 41 പന്തിൽ നേടിയ 82 റൺസാണ് സീസണിലെ ഷായുടെ ഏറ്റവും മികച്ച പ്രകടനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios