ധോണിയെ വെല്ലുന്ന വെടിക്കെട്ട്; പന്തിന്‍റെ ബാറ്റിംഗില്‍ അന്തംവിട്ട് ഇതിഹാസങ്ങള്‍!

ക്രിക്കറ്റ് ലോകം ആശ്ചര്യത്തോടെയാണ് പന്തിന്‍റെ ബാറ്റിംഗ് വിരുന്നിനോട് പ്രതികരിച്ചത്. ഋഷഭ് 27 പന്തില്‍ ഏഴ് വീതം സിക്‌സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്തു. 

Twitter Reactions on Rishabh Pants 78 in ipl 2019

മുംബൈ: ഐപിഎല്‍ 12-ാം എഡിഷനിലെ രണ്ടാം ദിനം ബാറ്റിംഗ് വെടിക്കെട്ടുകളുടെ പൂരമാണ്. ഡേവിഡ് വാര്‍ണറും ആന്ദ്രേ റസലും തുടക്കമിട്ട അടിച്ചുപറത്തലിന് ഋഷഭ് പന്ത് തുടര്‍ച്ചക്കാരനായി. എന്നാല്‍ വാര്‍ണറെയും റസലിനെയും വെല്ലുന്ന വെടിക്കെട്ടായിരുന്നു പന്തിന്‍റേത്. അതിനാല്‍ തന്നെ ക്രിക്കറ്റ് ലോകം ആശ്ചര്യത്തോടെയാണ് പന്തിന്‍റെ ബാറ്റിംഗ് വിരുന്നിനോട് പ്രതികരിച്ചത്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഋഷഭ് 27 പന്തില്‍ ഏഴ് വീതം സിക്‌സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ നോക്കാം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. സൂപ്പര്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ വരെ പന്ത് കനത്തില്‍ ശിക്ഷിച്ചു. 18 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഋഷഭ് അടുത്ത 9 പന്തില്‍ 28 റണ്‍സെടുത്തു. വാംഖഡെ സ്റ്റേഡിയത്തില്‍ അവസാന മൂന്ന് ഓവറില്‍ 52 റണ്‍സാണ് പിറന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios