ഞാനിപ്പോഴും ഋഷഭ് പന്തില്‍ വിശ്വസിക്കുന്നു, അവന്‍ മാച്ച് വിന്നറാണ്: ഗാംഗുലി
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിക്ക് പകരക്കാരനാണ് ഋഷഭ് പന്ത് എന്ന് പറയുമ്പോഴും താരം ലോകകപ്പ് ടീമില്‍ ഇടം നേടുമോയെന്നുള്ളത് ഇപ്പോഴും സംശയമാണ്. ഐപിഎല്ലില്‍ ഒരു മത്സത്തില്‍ ഫോമിലായെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ശരാശരിക്ക് താഴെയുള്ള പ്രകടനമായിരുന്നു പന്തിന്റേത്.
ദില്ലി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിക്ക് പകരക്കാരനാണ് ഋഷഭ് പന്ത് എന്ന് പറയുമ്പോഴും താരം ലോകകപ്പ് ടീമില്‍ ഇടം നേടുമോയെന്നുള്ളത് ഇപ്പോഴും സംശയമാണ്. ഐപിഎല്ലില്‍ ഒരു മത്സത്തില്‍ ഫോമിലായെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ശരാശരിക്ക് താഴെയുള്ള പ്രകടനമായിരുന്നു പന്തിന്റേത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത് താരം മാച്ച് വിന്നറാണെന്നാണ്.
ദാദ തുടര്‍ന്നു... കഴിവുള്ള താരമാണ് ഋഷബ് പന്ത്. മുംബൈക്കെതിരെ പന്തിന്റെ ഇന്നിങ്‌സിനെ വിവരിക്കാന്‍ വാക്കുകളില്ല. അത്തരം പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ പന്തില്‍ വിശ്വസിക്കുന്നു. ഐപിഎല്‍ ആയാലും ദേശീയ ജേഴ്‌സിയിലായാലും, പന്ത് ഒരുപാട് ദൂരം മുന്നോട്ട് പോവും. ഗാംഗുലി വ്യക്തമാക്കി.
ആര്‍സിബി തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും അവര്‍ക്ക് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും ഗാംഗുലി പറഞ്ഞു.