റാസിഖ് ചില്ലറക്കാരനല്ല; പ്രശംസകൊണ്ട് മൂടി ഷെയ്ന്‍ ബോണ്ടും സഹീര്‍ ഖാനും
മുംബൈ ഇന്ത്യന്‍സിന്റെ കശ്മീരി പേസര്‍ റാസിഖ് സലാമിനെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടും ടീം സപ്പോര്‍ട്ടിങ് സ്റ്റാഫ് സഹീര്‍ ഖാനും. ഡല്‍ഹി കാപിറ്റല്‍സിനെതിരെയായിരുന്നു 17കാരനായ റാസിഖിന്റെ അരങ്ങേറ്റം.
മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ കശ്മീരി പേസര്‍ റാസിഖ് സലാമിനെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടും ടീം സപ്പോര്‍ട്ടിങ് സ്റ്റാഫ് സഹീര്‍ ഖാനും. ഡല്‍ഹി കാപിറ്റല്‍സിനെതിരെയായിരുന്നു 17കാരനായ റാസിഖിന്റെ അരങ്ങേറ്റം. കശ്മീരില്‍ നിന്ന് ഐപിഎല്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് റാസിഖ്.
ആദ്യ മത്സരം കളിക്കുന്ന സമ്മര്‍ദ്ദം റാസിഖില്‍ ഉണ്ടായിരുന്നുവെന്ന് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. മുന്‍ കിവീസ് താരം തുടര്‍ന്നു... തീര്‍ച്ചയായിട്ടും റാസിഖിന്റെ മനസില്‍ ആദ്യം മത്സരം കളിക്കുന്നതിന്റെ പേടിയുണ്ടാവും. ഒരിക്കലും മികച്ച തുടക്കമായിരുന്നില്ല റാസിഖിന് ലഭിച്ചത്. എന്നാലും കുറെയേറെ ശാന്തനായിരിക്കാന്‍ റാസിഖിന് കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റില്‍ മുന്നോട്ട് പോവാന്‍ അതുതന്നെയാണ് വേണ്ടതെന്നും ബോണ്ട് ഓര്‍മിപ്പിച്ചു.
മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനും താരത്തെ നന്നായി ബോധിച്ചു. യുവതാരത്തിന് വേണ്ട എല്ലാ ഗുണങ്ങളും റാസിഖിലുണ്ട്. വരുന്ന മത്സരങ്ങള്‍ അവന് പ്രധാനപ്പെട്ടതാണ്. മികച്ച സ്വിങ്ങും താരത്തിന്റെ പന്തില്‍ കാണാമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.