വില്യംസണ്‍ കളിച്ചേക്കില്ല; വാര്‍ണറെ മറികടന്ന് സണ്‍റൈസേഴ്‌സിനെ ഇന്ത്യന്‍ താരം നയിക്കും
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സേവനം നഷ്ടമായേക്കും. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തിനിടെ തോളിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സേവനം നഷ്ടമായേക്കും. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തിനിടെ തോളിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. താരത്തിന് ഇറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ടീമിനെ നയിക്കുക.
കഴിഞ്ഞ സീസണിലും വില്യംസണാണ് ഹൈദരാബാദിനെ നയിച്ചത്. അന്ന് ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍ക്കുകയായിരുന്നു ഹൈദരാബാദ്. ഡേവിഡ് വാര്‍ണറുടെ കീഴില്‍ 2016ല്‍ ഹൈദരാബാദ് കിരീടം നേടിയിരുന്നു. ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ വാര്‍ണര്‍ കളിക്കുമെങ്കിലും നായകന്റെ ചുമതല ഭുവനേശ്വറിനായിരിക്കും.